തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങൾ വെച്ചുമാറുന്ന കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ല -ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ലോക്സഭ മണ്ഡലങ്ങൾ വെച്ചുമാറുന്ന കാര്യത്തിൽ ഔദ്യോഗികമായോ അനൗദ്യോഗികമായോ ചർച്ചകൾ നടന്നിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ. ഒരു പാർട്ടിയുടെ കരുത്ത് കൊണ്ട് മാത്രമല്ല ഇടത് സ്ഥാനാർഥികൾ വിജയിക്കുന്നതെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. ലോക്സഭ മണ്ഡലങ്ങൾ വെച്ചുമാറണമെന്ന സി.പി.ഐ നേതാവ് സി. ദിവാകരന്‍റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം, കൊല്ലം ലോക്സഭ മണ്ഡലങ്ങൾ വെച്ചുമാറിയാൽ രണ്ടിടത്തും ഇടതുപക്ഷം ജയിക്കുമെന്നാണ് കഴിഞ്ഞ ദിവസം സി. ദിവാകരൻ വ്യക്തമാക്കിയത്. മുതിർന്ന ഇടത് നേതാക്കൾ അതിനുള്ള രാഷ്ട്രീയ പക്വത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയ തലത്തിൽ കൂടുതൽ ഇടത് എം.പിമാർ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അതിന് മണ്ഡലം വെച്ചുമാറൽ പോലുള്ള വീട്ടുവീഴ്ചകൾ ആവശ്യമാണെന്നും സി. ദിവാകരൻ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - No discussions regarding transfer of Thiruvananthapuram and Kollam Lok Sabha Seats - Anavoor Nagappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.