കോൺഗ്രസിലോ യു.ഡി.എഫിലോ സ്ഥാനാർഥി ചർച്ച തുടങ്ങിയിട്ടി​ല്ല -ചെന്നിത്തല

തിരുവനന്തപുരം: ലോക്​സഭാ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട്​ കോൺഗ്രസിലോ യു.ഡി.എഫിലോ ഇതുവരെ ഒരു ചർച്ചയും നടന് നിട്ടി​െല്ലന്ന്​ പ്രതിപക്ഷ നേതാവ്​​ രമേശ് ചെന്നിത്തല. പാർട്ടിയുടെ ഒരു ഫോറത്തിലും സ്ഥാനാർഥി ചർച്ച തുടങ്ങിയിട ്ടി​ല്ല. യു.ഡി.എഫ്​ സീറ്റ് വിഭജനത്തിൽ പ്രശ്നമുണ്ടാകില്ല. പ്രേമചന്ദ്ര​​​​െൻറ സ്​ഥാനാർഥി പ്രഖ്യാപനം യു.ഡി.എഫി​​ ​​െൻറ അറിവോടെയാണ്​. പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്താൻ സി.പിഎം ശ്രമിച്ചപ്പോൾ അദ്ദേഹത്തി​​​​െൻറ സ്​ഥാനാർഥിത്വം നേരത്തെ പ്രഖ്യാപിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

എ.ഐ.സി.സി പുനഃസംഘടന സ്വാഗതാർഹമാണ്​. കെ.സി വേണുഗോപാലി​​​​െൻറ പദവി കേരളത്തിന് ലഭിച്ച അംഗീകാരമാണെന്നും ചെന്നിത്തല പറഞ്ഞു​. മത്സരിക്കുമോ എന്ന ചോദ്യത്തിന്​ സാഹസത്തിനില്ല എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. കോടിയേരി ഒട്ടും നിലവാരമില്ലാതെയാണ്​ സംസാരിക്കുന്നത്​. പ്രേമചന്ദ്രനെക്കുറിച്ച് കോടിയേരി മോശമായി സംസാരിച്ചു. മാതാ അമൃതാനന്ദമയിയെക്കുറിച്ച് പറഞ്ഞതും തെറ്റാണ്​​. സർക്കാറി​​​​െൻറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്​​ തുറന്ന സംവാദത്തിന് പ്രതിപക്ഷം തയാറാണെന്നും​​​ പ്രതിപക്ഷ നേതാവ്​ പറഞ്ഞു.

ഉപയോഗശൂന്യമായ അരി തമിഴ്നാടിലേക്ക് കടത്തിയ സംഭവത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും കുറ്റക്കാരായ കരാറുകാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - no discussion hel about candidates in congress or udf said ramesh chennithala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.