Posted On
date_range Updated On
date_range പാലാ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ചർച്ച നടന്നിട്ടില്ല -ജോസ് കെ. മാണി
പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിൻെറ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് യാതൊരു വിധ ചർച്ചയും നടന്നിട്ടില്ലെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. സെപ്തംബറിൽ തന്നെ തെരഞ്ഞെടുപ്പ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പാർട്ടി നേതൃയോഗത്തിൽ സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലായിൽ രമ്യമായി സ്ഥാനാർഥി നിർണയം നടക്കും. യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. യു.ഡി.എഫ് അഭിമാനകരമായ ഭൂരിപക്ഷത്തിൽ വിജയിക്കും. രണ്ടില ചിഹ്നം നൽകുന്ന കാര്യം തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനമെടുക്കട്ടേ എന്നും ജോസ് കെ. മാണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.