പടയൊരുക്കം യാത്രയിൽ നിന്ന് കളങ്കിതരെ മാറ്റി നിർത്തും -വി.ഡി സതീശൻ 

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' യാത്രയില്‍ നിന്ന് കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശന്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് യാത്രയില്‍ സ്ഥാനമുണ്ടാകില്ല. വേ​ദി​യി​ൽ ആ​രൊ​ക്കെ ക​യ​റ​ണം, ആ​രൊ​ക്കെ ഹാ​രാ​ർ​പ്പ​ണം ന​ട​ത്ത​ണം എ​ന്ന​ത് സം​ബ​ന്ധി​ച്ച് നേ​ര​ത്തെ ത​ന്നെ പ​ട്ടി​ക ത​യാ​റാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യാത്ര വിവാദമാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കീഴ്ഘടങ്ങള്‍ക്ക് കളങ്കിതരെ മാറ്റിനിര്‍ത്താന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. സോളാര്‍ റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരുടെ പേരുകള്‍ പുറത്തു വന്നിട്ടില്ലെന്നും വി.ഡി. സതീശന്‍  പറഞ്ഞു. 

ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രെ അ​റി​യാ​മെ​ന്ന് എം​എ​ൽ​എ​മാ​ർ പ​റ​ഞ്ഞ​ത് ഗൗ​ര​വ​മേ​റി​യ​താ​ണ്. ആ​രു​ടേ​യും പ്രാ​യം ചോ​ദി​ച്ച​ല്ല കെ​.പി.​സി​.സി ലി​സ്റ്റ് തയാറാക്കിയത്. കേ​​ന്ദ്ര^-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ജ​​ന​​ദ്രോ​​ഹ ന​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രെ നടത്തുന്ന പ​​ട​​യൊ​​രു​​ക്കം സം​​സ്ഥാ​​ന ​​ജാ​​ഥ​​ക്ക് ബുധനാഴ്ച തു​​ട​​ക്ക​​മാ​​കും. 
 

Tags:    
News Summary - No Culprits in Padayorukkam Yatra Says VD Satheeshan-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.