കൊച്ചി കോർപറേഷനിൽ അവിശ്വാസ പ്രമേയം പാസായി; സ്ഥിരംസമിതി അധ്യക്ഷസ്ഥാനം എൽ.ഡി.എഫിന്​ നഷ്​ടം

കൊച്ചി: എൽ.ഡി.എഫ്​ ഭരിക്കുന്ന കൊച്ചി കോർപറേഷനിൽ നഗരാസൂത്രണ സ്ഥിരംസമിതി ചെയർമാനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. സി.പി.എം വിട്ട് യു.ഡി.എഫിനൊപ്പംനിന്ന ആറാം ഡിവിഷൻ കൗൺസിലർ എം.എ.എച്ച്. അഷ്​റഫി​െൻറ ഉൾപ്പെടെ അഞ്ച് വോട്ടിനാണ് ചർച്ചയില്ലാതെ പ്രമേയം പാസായത്. ഇതോടെ ആകെയുള്ള എട്ട്​ സമിതികളിൽ അഞ്ചെണ്ണമാണ്​ എൽ.ഡി.എഫിനുള്ളത്​.

​തിങ്കളാഴ്​ച കലക്ടർ ജാഫർ ​മാലിക്കി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്​ പ്രമേയം ചർച്ച​െക്കടുത്തത്​. നിലവിലെ ചെയർമാൻ ജെ. സനൽമോനെതിരെ അഞ്ച് അംഗങ്ങൾ പ്രമേയത്തിൽ ഒപ്പിട്ടു. എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു. ഒമ്പതംഗ കമ്മിറ്റിയിൽ സി.പി.എം​ അംഗമായ കെ.കെ. ശിവൻ മരിച്ചതിനെത്തുടർന്ന്​ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്​. എം.എച്ച്.എം. അഷ്​റഫ്​ പ്രമേയത്തെ അനുകൂലിച്ചു. യു.ഡി.എഫ്​ അംഗങ്ങളായ എ.ആർ. പത്മദാസ്, മിനി ദിലീപ്, സുജ ലോനപ്പൻ, സക്കീർ തമ്മനം എന്നീ കൗൺസിലർമാരും അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസായി.

പുതിയ നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാനെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി അടുത്ത ദിവസം കലക്ടർ പ്രഖ്യാപിക്കും.

Tags:    
News Summary - No-confidence motion passed in Kochi Corporation; LDF loses standing committee chairmanship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.