തിരുവനന്തപുരം: കേരളത്തിലെ ഏഴ് ജില്ലകളിൽ പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, ഇടുക്കി, തൃശൂർ എന്നീ ഒമ്പത് ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കും.
കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. രാജ്യത്താകെ 75 ജില്ലകളിൽ നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള ഏഴ് ജില്ലകൾ ഇതിലുൾപ്പെടുന്നുണ്ട്.
സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം –മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് -19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് മെഡിക്കൽ ഉപകരണങ്ങൾ, സാനിറ്റൈസർ, കെമിക്കൽസ് മുതലായ സാധനങ്ങൾ ഉൽപാദിപ്പിക്കുന്നതിന് അനുമതി നൽകാനുള്ള അധികാരം താൽക്കാലികമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കോവിഡ് -19 വൈറസ് പരിശോധനക്ക് കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങളുടെയും കേന്ദ്രസഹായമുള്ള ഗവേഷണ ലാബുകളുടെയും സൗകര്യം ഉപയോഗിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകണം. പ്രതിരോധ നടപടികൾക്ക് ഡ്രോൺ ഉപയോഗിക്കാൻ സംസ്ഥാന പൊലീസിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.
രോഗവ്യാപനം തടയാൻ ഉപയോഗിക്കുന്ന മാസ്ക് ഉൾപ്പെടെ സാധനങ്ങളുടെ വില നിശ്ചയിക്കുന്നതിനും ഉൽപാദനം നിയന്ത്രിക്കാനുമുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകണം. പ്രതിരോധത്തിനും ഗവേഷണത്തിനും രോഗവ്യാപനം തടയാനുള്ള നടപടികൾക്കും പൊതുമേഖല കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
‘ഒാർക്കൂ, കോവിഡിന് അത്ഭുതമരുന്നില്ല’
തിരുവനന്തപുരം: കോവിഡിന് അത്ഭുതമരുന്നില്ലെന്നും ശാസ്ത്രത്തിനെ അതിെൻറ പണി ചെയ്യാൻ അനുവദിക്കൂവെന്നും ഒാർമിപ്പിച്ച് ജനതാ കർഫ്യൂ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സക്ക് കുറുക്കുവഴിയില്ലെന്നും സർക്കാർ നിർേദശം പാലിക്കണമെന്നും ബോധവത്കരിച്ചുള്ള കുറിപ്പ് അദ്ദേഹം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.