സമൂഹവ്യാപനമില്ല; വ്യാജപ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി -മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്​ രോഗത്തെ സംബന്ധിച്ച്​ വ്യാജ പ്രചാരണങ്ങള്‍ക്കെതിരായ ഇടപെടല്‍ ശക്തിപ്പെടുത്തുകയാണെ ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ വാര്‍ത്തയുടേയും യഥാര്‍ത്ഥ്യം പരിശോധിച്ച് ജനങ്ങളിലേക്കെത്തിക്കുന്നതി നുള്ള സംവിധാനം ഒരുക്കും.

മാധ്യമങ്ങളുടെ സഹായവും ഇതിനായി തേടിയിട്ടുണ്ട്​. തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതിന് അറുതിയില്ല. സംസ്​ഥാനത്ത്​ കൊവിഡ് സാമൂഹ്യ വ്യാപനത്തില്‍ എത്തി എന്നത് വ്യാജപ്രചാരണമാണ്. പല കേന്ദ്രങ്ങളില്‍നിന്നും ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ചാത്തന്നൂരില്‍ വലിയ തോതില്‍ രോഗം പടരുന്നെന്നുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ ഒരവസ്ഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്​ഥാനത്ത്​ കോവിഡ് 19 അനിയന്ത്രിതമായിട്ടില്ല. എന്നിട്ടും ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നത് അനുവദിക്കാനാവാത്ത ദുഷ്പ്രവണതയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ അത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. അബദ്ധത്തില്‍പോലും മറ്റു മാധ്യമങ്ങളും ഇത്തരംകാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - No Community Transmission Chief Minister Pinarayi Viajayan -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.