Posted On
date_range Updated On
date_range കെ.വി. തോമസ് കോൺഗ്രസ് വിട്ട ശേഷം പ്രതികരിക്കാം -സി.പി.ഐ
കൊച്ചി: കോൺഗ്രസ് നേതാവ് കെ.വി. തോമസിന്‍റെ ഇടതു പ്രവേശനം സംബന്ധിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. കെ.വി. തോമസ് കോൺഗ്രസ് വിട്ട ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പറവൂർ സീറ്റ് സി.പി.എമ്മുമായി വെച്ചുമാറിയിട്ടില്ല. പാർട്ടിയുടെ ഒരു ഘടകത്തിലും ഒരു തരത്തിലുമുള്ള ചർച്ചയും നടന്നിട്ടില്ല. നടക്കാത്ത കാര്യത്തെ കുറിച്ചാണ് ചർച്ചകളെന്നും പി. രാജു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.