Posted On
date_range Updated On
date_range രാജിക്ക് ഉപാധികളില്ല -മാത്യു ടി. തോമസ്
തിരുവനന്തപുരം: ജല വിഭവ വകുപ്പ് മന്ത്രി സ്ഥാനത്തു നിന്നുള്ള രാജിക്ക് ഉപാധികളില്ലെന്ന് മാത്യു ടി. തോമസ്. ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കും. പാർട്ടി പിളർപ്പിലേക്ക് പോകില്ല. ഇടതുപക്ഷത്ത് തന്നെ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ചർച്ചകൾ നടന്നതായി അറിയില്ല. പദവിക്കായി താൻ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. പാർട്ടിക്ക് ബുദ്ധിമുേട്ടറിയ സമയത്ത് ആറ് വർഷം സംസ്ഥാന അധ്യക്ഷ പദവി അലങ്കരിച്ചിട്ടുണ്ട്. അതിനാൽ ആ പദവിയോട് ഭ്രമമിെല്ലന്നും ദേശീയ നേതൃത്വത്തിെൻറ തീരുമാനത്തോട് സഹകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.