മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​ഴി​ക്കോ​ട്ട് ന​ട​ന്ന മു​സ്‍ലിം സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ യോ​ഗം

‘എസ്.ഐ.ആർ നിർത്തിവെക്കണം, ഗ്യാനേഷ് കുമാർ രാജിവെക്കണം’; മുസ്​ലിം സംഘടനകളുടെ യോഗം

കോ​ഴി​ക്കോ​ട്​: വോ​ട്ട​ർ​പ​ട്ടി​ക അ​ട്ടി​മ​റി ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ന​ട​പ​ടി​ക​ളെ​ല്ലാം കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പി​ന്തു​ണ​യോ​ടെ​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ന്ന സ​ർ​ക്കാ​റി​ന് ഭ​ര​ണ​ത്തി​ൽ തു​ട​രാ​നു​ള്ള അ​ർ​ഹ​ത​യി​ല്ലെ​ന്നും പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ത്ത മു​സ്​​ലിം സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 13 കോ​ടി വോ​ട്ട​ർ​മാ​രെ​യാ​ണ് വെ​ട്ടി​മാ​റ്റി​യ​ത്. ച​രി​ത്ര​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഈ ​അ​ട്ടി​മ​റി ന​ട​ത്തി​യ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഇ​പ്പോ​ഴും ത​ൽ​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടാ​ണ്. എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലും രാ​ജ്യ​മാ​കെ​യും ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് യോ​ഗം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ഭ​ര​ണ​ഘ​ട​ന​യും ജ​നാ​ധി​പ​ത്യ​വും അ​ട്ടി​മ​റി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ വി​വേ​ക​പൂ​ർ​വ്വം ജ​നാ​ധി​പ​ത്യ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ​മ​രം തു​ട​ര​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

രാ​ജ്യ​ത്ത് കാ​ല​ങ്ങ​ളാ​യി ന​ട​ക്കു​ന്ന സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്ന എ​ഫ്.​സി.​ആ​ർ.​എ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ൾ നി​ര​ന്ത​രം ക​വ​രു​ന്ന ന​ട​പ​ടി​ക​ളു​മാ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. എ​ഫ്.​സി.​ആ​ർ.​എ നി​യ​മ ഭേ​ദ​ഗ​തി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന് നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന്റെ ക​ടു​ത്ത എ​തി​ർ​പ്പി​നെ മ​റി​ക​ട​ന്നാ​ണ് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ ഈ ​നീ​ക്ക​വു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഈ ​വി​ഷ​യം ഏ​തെ​ങ്കി​ലും മ​ത​വി​ഭാ​ഗ​ങ്ങ​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന​ത​ല്ലെ​ന്നും സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും ഭീ​ഷ​ണി​യാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ ജ​നാ​ധി​പ​ത്യ​വാ​ദി​ക​ളും ഈ ​നി​യ​മ​ത്തി​നെ​തി​രെ രം​ഗ​ത്ത് വ​ര​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ആ​സ്തി​ക​ളി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​വും അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​വു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ൻ.​ജി.​ഒ​ക​ളു​ടെ​യും ജീ​വ​കാ​രു​ണ്യ, വി​ദ്യാ​ഭ്യാ​സ, മ​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്വ​യം​ഭ​ര​ണാ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ ജെ.​പി.​സി​യെ (സം​യു​ക്ത പാ​ർ​ലി​മെ​ന്റ​റി സ​മി​തി) ഇ​ക്കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​മു​ഖ ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. അ​ഡ്വ. പി.​എം.​എ സ​ലാം സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, ഡോ. ​എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി, പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി, കെ.​പി.​എ. മ​ജീ​ദ്, ഭരണ പരിഷ്‍കാര കമീഷൻ ചെയർമാൻ ഡോ. ​എം.​കെ. മു​നീ​ർ, കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എം.​സി. മാ​യി​ൻ ഹാ​ജി, ഡോ. ​ബ​ഹാ​വു​ദ്ദീ​ൻ മു​ഹ​മ്മ​ദ് ന​ദ്‌​വി (സ​മ​സ്ത), എം.​ഐ. അ​ബ്ദു​ൽ അ​സീ​സ്, ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ (ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി), ടി.​പി. അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി, ഡോ. ​എ.​ഐ. അ​ബ്ദു​ൽ മ​ജീ​ദ് സ്വ​ലാ​ഹി (കെ.​എ​ൻ.​എം), ഇ.​പി. അ​ഷ്‌​റ​ഫ് ബാ​ഖ​വി (സം​സ്ഥാ​ന ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ), ടി.​കെ. അ​ഷ്‌​റ​ഫ്, കെ. ​സ​ജ്ജാ​ദ്​ (വി​സ്​​ഡം), ബി.​പി.​എ ഗ​ഫൂ​ർ (മ​ർ​ക്ക​സു​ദ്ദ​അ്​​വ), ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ (എം.​ഇ.​എ​സ്), എ​ൻ​ജി. പി. ​മ​മ്മ​ദ് കോ​യ (എം.​എ​സ്.​എ​സ്) തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Muslim Organizations Demand Halt to SIR and Resignation of Gyanesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.