സി.പി.എം വിശാല ജില്ല സമിതി യോഗത്തിന് ശേഷം കണ്ണൂർ എ.കെ.ജി ഹാളിൽ നിന്ന് പുറത്തിറങ്ങുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സംസ്ഥാന സമിതി അംഗങ്ങളായ എ.എൻ. ഷംസീർ, ടി.വി. രാജേഷ് എന്നിവർ സമീപം

സി.പി.എം കണ്ണൂർ ജില്ല സമിതിയിൽ എട്ട്‌ ക്ഷണിതാക്കൾ, സക്കീർ ഹുസൈൻ സെക്രട്ടേറിയറ്റിൽ

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയറ്റ്‌ അംഗമായി ഇരിട്ടി ഏരിയ സെക്രട്ടറിയും ജില്ല റെഡ്‌ വളന്റിയർ ക്യാപ്‌റ്റനുമായ കെ.വി. സക്കീർ ഹുസൈനെ വിശാല ജില്ല സമിതി യോഗം തെരഞ്ഞെടുത്തു. ശ്രീകണ്‌ഠപുരം ഏരിയ സെക്രട്ടറി എം.സി. രാഘവൻ, മാടായി ഏരിയ സെക്രട്ടറി എം. ശ്രീധരൻ എന്നിവർ പുതിയ ജില്ലാ കമ്മറ്റി അംഗങ്ങളാണ്‌. നാല്‌ ഏരിയ സെക്രട്ടറിമാർ ഉൾപ്പെടെ എട്ടുപേരെ ജില്ല സമിതിയിൽ ക്ഷണിതാക്കളായി ഉൾപ്പെടുത്തി.

ഏരിയ സെക്രട്ടറിമാരായ കെ. നാരായണൻ (പാപ്പിനിശേരി), എം. സുകുമാരൻ (കൂത്തുപറമ്പ്), എം രതീഷ്‌ (മട്ടന്നൂർ), സി.ടി. അനീഷ്‌ (പേരാവൂർ), അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല പ്രസിഡന്റ്‌ സി. രജനി, കെ.എസ്‌.ടി.എ സംസ്ഥാന പ്രസിഡന്റ്‌ എ.കെ. ബീന, തളിപ്പറമ്പ് മുൻ ഏരിയ സെക്രട്ടറി പി. മുകുന്ദൻ, ജില്ല കമ്മറ്റി ഓഫീസ്‌ ചുമതലയിൽ പ്രവർത്തിക്കുന്ന വി. ബാബു എന്നിവരാണ്‌ ക്ഷണിതാക്കൾ.

36 ഇന കർമ പദ്ധതികൾ

ജനകീയാടിത്തറയും വിപുലമാക്കാനുള്ള 36 ഇന പദ്ധതികൾ പ്രഖ്യാപിച്ച്‌ സി.പി.എം വിശാല കണ്ണൂർ ജില്ല സമിതിയോഗം സമാപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ചയും സംഘടനാദ‍ൗർബല്യങ്ങളും പരിഹരിച്ച്‌ വ്യത്യസ്‌ത മേഖലകളിൽ കൂടുതൽ ഫലപ്രദമായി ഇടപെടാനുള്ള തീരുമാനങ്ങളാണ്‌ യോഗം കൈക്കൊണ്ടത്‌. ജില്ലയിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക്‌ പടിപടിയായി വർധിക്കുന്ന ബഹുജനസ്വാധീനത്തെ മറികടക്കാൻ ചില കുപ്രചാരണങ്ങൾക്കായെന്ന്‌ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്‌ പറഞ്ഞു.

ന്യൂനപക്ഷ പ്രതിനിധി ഇല്ലാത്തത് തിരിച്ചടിയായി

നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സ്ഥാനാർഥികൾ ജില്ലയിൽ ഇല്ലാതിരുന്നത് തിരിച്ചടിയായെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. പ്രചാരണം മറികടക്കാൻ ശക്തമായ ഇടപെടലുണ്ടാവും. ക്രിസ്‌തൃൻ ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത ആർജിക്കാനുള്ള പ്രവർത്തനങ്ങളുമുണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ തെറ്റിദ്ധരിക്കപ്പെട്ട്‌ അകന്നുപോയ പാർട്ടി ബന്ധുക്കളെയും പാർട്ടിയോട്‌ എല്ലാ കാലവും ചേർന്നുനിന്നിരുന്ന ജനവിഭാഗങ്ങളുടെയും വിശ്വാസം ആർജിക്കാനുള്ള ക്ഷമയേതാടെയുള്ള പ്രവർത്തനങ്ങൾ പാർടി സംഘടിപ്പിക്കുമന്നും രാഗേഷ്‌ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

രണ്ടാം ദിനം പൊതുചർച്ച, മറുപടി

ജില്ല സെക്രട്ടറി കെ കെ രാഗേഷ്‌ അവതരിപ്പിച്ച റിപ്പോർട്ടിലുള്ള പൊതുചർച്ചയും മറുപടിയുമാണ്‌ രണ്ടാംദിനം നടന്നത്‌. പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, കേന്ദ്രകമ്മറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാൽ, പുത്തലത്ത്‌ ദിനേശൻ, ക്ഷണിതാക്കളായ ജോൺ ബ്രിട്ടാസ്‌, സംസ്ഥാന സമിതി അംഗങ്ങളായ എ.എൻ. ഷംസീർ, ടി.വി. രാജേഷ്‌, എൻ. ചന്ദ്രൻ, വത്സൻ പനോളി, വി. ശിവദാസൻ എം.പി, പി. ശശി, എം. പ്രകാശൻ, വി.കെ. സനോജ്‌, കെ. സജീവൻ, ബിജു കണ്ടക്കൈ, ക്ഷണിതാക്കളായ എൻ.സുകന്യ, എം. വിജിൻ, പി. എസ്‌. സഞ്‌ജീവ്‌ എന്നിവർ പങ്കെടുത്തു. ബഹുജന റാലി 25ന് വൈകീട്ട് കണ്ണൂരിൽ നടക്കും.

പരിസ്ഥിതി ലോല മേഖല: ആശങ്കയകറ്റണം- സി.പി.എം

ക​ണ്ണൂ​ർ: കൃ​ഷി, ജ​ന​വാ​സ മേ​ഖ​ല​യെ അ​ട​ക്കം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല പ്ര​ദേ​ശ​മാ​യി വി​ജ്ഞാ​പ​നം ചെ​യ്‌​ത​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ആ​ശ​ങ്ക​യ​ക​റ്റാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സി.​പി.​എം വി​ശാ​ല ജി​ല്ല സ​മി​തി​യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ കൊ​ട്ടി​യൂ​ർ, ചെ​റു​വാ​ഞ്ചേ​രി, ആ​റ​ളം പ്ര​ദേ​ശ​ങ്ങ​ളും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്‌. ഈ ​വി​ല്ലേ​ജു​ക​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​വും കു​ടി​യി​റ​ക്ക​ൽ അ​ട​ക്കം ഉ​ണ്ടാ​കു​മെ​ന്നാ​ണ്‌ പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ. മ​ല​യോ​ര​ത്താ​കെ ഇ​തി​ന്റെ ആ​ശ​ങ്ക നി​ഴ​ലി​ക്കു​ന്നു​ണ്ട്‌. അ​തു​കൊ​ണ്ടു​ത​ന്നെ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്.

കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഏ​റ്റ​വും പു​തി​യ ഇ.​എ​സ്‌.​എ ക​ര​ട് വി​ജ്ഞാ​പ​ന പ്ര​കാ​രം സം​സ്ഥാ​ന​ത്തെ 131 വി​ല്ലേ​ജു​ക​ളാ​ണു പ​രി​സ്ഥി​തി ലോ​ല നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ലു​ള്ള​ത്‌. ജി​ല്ല​യി​ലെ സ്ഥ​ല​ങ്ങ​ളി​ലും ഇ.​എ​സ്.​എ സം​ബ​ന്ധി​ച്ച നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​തെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ജി​ല്ല​യി​ലെ മ​ല​യോ​ര​ത്ത് അ​തീ​വ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​മാ​ണ് 2014ൽ ​യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പ​രി​സ്ഥി​തി ലോ​ല വി​ജ്ഞാ​പ​നം വ​ഴി ഉ​ണ്ടാ​യ​ത്. യ​ഥാ​ർ​ഥ ഇ.​എ​സ്.​എ മേ​ഖ​ല ക​ണ്ടെ​ത്താ​ൻ ഗ്ര‍ൗ​ണ്ട് റൂ​ട്ടി​ങ് ന​ട​ത്ത​ണം. ഒ​രു വി​ല്ലേ​ജി​ന്റെ ചെ​റി​യൊ​രു ഭാ​ഗ​ത്തു വ​ന​മു​ണ്ടെ​ങ്കി​ൽ പോ​ലും ആ ​വി​ല്ലേ​ജ് മു​ഴു​വ​ൻ ഇ.​എ​സ്.​എ​യി​ൽ പെ​ടു​ത്തു​ന്ന​ത്‌ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Eight Invited to CPM District Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.