തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധം നിലവിൽ വ ന്നെങ്കിലും അവ്യക്തതകൾ ബാക്കി. ബദൽ ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയിട്ടുണ്ടെങ ്കിലും ആദ്യദിനത്തിൽ പരിശോധനകളൊന്നും കാര്യക്ഷമമായി നടന്നില്ല. അതേസമയം പ്ലാസ് റ്റിക് കവറുമായി പുറത്തിറങ്ങിയാൽ പിടിവീഴുമെന്ന ഭീതി പൊതുവിലുണ്ട്. തുണിസഞ്ചിയി ലേക്കും കടലാസ് കൂടുകളിലേക്കും മാറിയവരുടെ എണ്ണവും നിരത്തുകളിൽ കൂടിയിട്ടുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ കാര്യത്തിൽ അവ്യക്തത വ്യാപകമാണ്. ബ്രാൻഡഡ് കമ്പനികളുടെ ഉൽപന്നങ്ങൾക്ക് അനുമതിയുണ്ടെങ്കിലും അതേ ഗുണനിലവാരത്തിലുള്ള പ്ലാസ്റ്റിക് സാധാരണ പലവ്യജ്ഞനക്കടയിൽ ഉപയോഗിച്ചാൽ കുറ്റകരമാകും. ഇത് വിവേചനമാണെന്നും അംഗീകരിക്കാനാകില്ലെന്നും വ്യാപാരികൾ പറയുന്നു. ഇതോടൊപ്പം പലതിനും മതിയായ ബദലുകൾ ലഭ്യമല്ലെന്നത് ഉപഭോക്താക്കളെപ്പോലെ വ്യാപാരികളെയും കുഴയ്ക്കുന്നു.
പ്ലാസ്റ്റിക് നിേരാധനം നല്ല കാര്യമാണെങ്കിലും കുറച്ചുകൂടി സാവകാശം അനുവദിക്കണമെന്നാണ് വ്യാപാരികൾ പറയുന്നത്്. ഉത്തരവിറങ്ങിയശേഷം 33 ദിവസം മാത്രമാണ് ലഭിച്ചത്. ഇൗ സാഹചര്യത്തിൽ നികുതിയടച്ച് വാങ്ങിസൂക്ഷിച്ച സ്റ്റോക് വിറ്റുതീർക്കാനുള്ള സാവകാശമാണ് ഇവർ തേടുന്നത്. ജനുവരി 15 വരെ പിഴയുണ്ടാകില്ലെന്നത് ആശ്വാസമാണ്. ഇക്കാലയളവിൽ ബോധവത്കരണം നടത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി വ്യാപാരികളോട് വ്യക്തമാക്കിയിരുന്നു. ചിലയിടങ്ങളിൽ പിഴ ഭയന്ന് വെള്ളമടക്കം വാങ്ങിവെക്കാനും വ്യാപാരികൾ മടിക്കുന്നുണ്ട്. അഞ്ചുദിവസം കഴിഞ്ഞ് നിയമം നടപ്പാക്കൽ എങ്ങനെയെന്ന് മനസ്സിലാക്കിയശേഷം കുപ്പിവെള്ളമിറക്കാമെന്നാണ് ഒരുവിഭാഗം വ്യാപാരികളുടെ നിലപാട്.
കലക്ടർമാർ, സബ് ഡിജിഷനൽ മജിസ്ട്രേറ്റുമാർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, കേന്ദ്ര സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ എന്നിവർക്കാണ് നിരോധന നടപടികൾ നിരീക്ഷിക്കാനുള്ള ചുമതല. ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ നിർമിക്കുകയോ വിൽക്കുകയോ സൂക്ഷിക്കുകയോ വാഹനങ്ങളിൽ കൊണ്ടുപോവുകയോ ചെയ്താൽ കണ്ടുകെട്ടാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. നിയമം ലംഘിക്കുന്ന നിർമാതാക്കൾ, മൊത്ത വിതരണക്കാർ, ചെറുകിട വിൽപനക്കാർ, കടക്കാർ, വിൽക്കുന്നവർ എന്നിവർക്കെതിരെ 10000 രൂപ ചുമത്തും.
സബ് ഡിജിഷനൽ മജിസ്ട്രേറ്റുമാർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിയോഗിച്ചുള്ള ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ എന്നിവരാണ് പിഴ ഇൗടാക്കാനുള്ള ചുമതല. രണ്ടാമതും നിയമം ലംഘിച്ചാൽ 25,000 രൂപയും വീണ്ടും നിയമലംഘനം തുടർന്നാൽ 50,000 രൂപയുമാണ് പിഴ. തുടർന്ന് സ്ഥാപനത്തിെൻറ നിർമാണ പ്രവർത്തനാനുമതി റദ്ദാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.