എം.ജി സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്നും പരീക്ഷകൾ മാറ്റിവെച്ചിട്ടില്ലെന്നും വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അറിയിച്ചു. നാലാം സെമസ്​റ്റർ യു.ജി. പരീക്ഷകൾ ചൊവ്വാഴ്​ച ആരംഭിക്കും. നിശ്ചയിച്ച പരീക്ഷളൊന്നും മാറ്റിയിട്ടില്ല.

സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചതായും വിദ്യാർഥികൾ കോളജുകളിൽ എത്തേണ്ടതില്ലെന്നും എം.ജി സർവകലാശാല വൈസ് ചാൻസലറുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സർവകലാശാല അറിയിച്ചു.

Tags:    
News Summary - no changes in exam mg university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.