പോക്സോ കേസിലെ പ്രതികളായ റോയ് ജെ. വയലാട്ട്, അഞ്ജലി റീമദേവ്

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്: അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം, റോയ് വയലാട്ടിനും സൈജുവിനും ജാമ്യമില്ല

കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ പോക്‌സോ കേസിലെ പ്രതികളായ ഹോട്ടലുടമ റോയ് വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തളളി. അതേസമയം, മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് മുൻകൂർ ജാമ്യം ലഭിച്ചു. അഞ്ജലിക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് സാധിക്കാഞ്ഞതോടെയാണ് കോടതി ജാമ്യം നല്‍കിയത്. ഭീഷണിപ്പെടുത്തി പണം തട്ടാനാണ് പരാതിക്കാർ ശ്രമിക്കുന്നതെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ റോയ് ആരോപിച്ചിരുന്നത്.

നമ്പർ 18 ഹോട്ടൽ ഉടമയായ റോയി ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ഉപദ്രവിച്ചെന്നാണ് കേസ്. ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കേസ് കൈമാറിയിരിക്കുകയാണ്. അമ്മയെയും മകളെയും പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു എന്നാണ് പരാതി.

കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ടിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് പോക്സോ ചുമത്തിയത്. 2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് റോയി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

നവംബർ ഒന്നിന് രാത്രി പാലാരിവട്ടം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.

പരാതി നല്‍കിയ സ്ത്രീയും കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്തുവരാതിരിക്കാന്‍ തന്റെ ജീവിതം വച്ച് കളിക്കുകയാണെന്നാണ് അഞ്ജലിയുടെ ആരോപണം. നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അഞ്ജലി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച വീഡിയോയില്‍ പറയുന്നു. എന്നാല്‍ അഞ്ജലിയുടെ ആരോപണങ്ങള്‍ പൊലീസ് തള്ളിക്കളയുകയാണ് ചെയ്തത്.

Tags:    
News Summary - no 18 hotel pocso case Anjali got anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.