കോവിഡ്: നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തില്‍

മലപ്പുറം: കോവിഡ് 19 ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത ്ത 23 പേര്‍ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തില്‍. ഇവരില്‍ രണ്ടുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര് ‍ഡിലും 21 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

മാര്‍ച്ച് ഏഴ് മുതല്‍ 10 വരെ നടന്ന പരിപാടിയില്‍ പങ്കെടുത്തവരാണിവര്‍. മാര്‍ച്ച് 15 മുതല്‍ 18 വരെ നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ ജില്ലയില്‍ നിന്ന് നാലു പേരാണ് പങ്കെടുത്തത്. ഇവര്‍ ഡല്‍ഹിയില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഡൽഹി മർകസ് സംഭവം നിർഭാഗ്യകരം -കുഞ്ഞാലിക്കുട്ടി
മ​ല​പ്പു​റം: ഡ​ൽ​ഹി മ​ർ​ക​സി​ൽ ഉ​ണ്ടാ​യ സം​ഭ​വം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന്​ അ​നു​മ​തി വാ​ങ്ങി മാ​ർ​ച്ച് 13നാ​ണ്​ അ​വ​ർ യോ​ഗം ചേ​ർ​ന്ന​തെ​ന്നും ഈ ​സ​മ​യ​ത്ത് നി​രോ​ധ​നം നി​ല​വി​ലി​ല്ലെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി. ഇൗ ​സ​മ​യ​ത്ത്​ ഡ​ൽ​ഹി​യി​ൽ പാ​ർ​ല​മ​െൻറ്​ സ​മ്മേ​ള​നം ഉ​ൾ​െ​പ്പ​ടെ ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​റി​​െൻറ ഈ ​സ​മീ​പ​നം രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള​വ​ർ ചോ​ദ്യം ചെ​യ്ത​തു​മാ​ണ്. പ​ക്ഷേ, സ​ർ​ക്കാ​ർ ഗൗ​ര​വ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല. അ​തു​ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ് ജ​ന​ത ക​ർ​ഫ്യൂ​വും ലോ​ക്ഡൗ​ണും പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ​യു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ട പ​ലാ​യ​ന​മ​ട​ക്കം സം​ഭ​വി​ക്കു​ന്ന​ത്. അ​തി​​െൻറ ഫ​ല​മാ​ണ് മ​ർ​ക​സി​ൽ വ​ന്ന​വ​ർ കു​ടു​ങ്ങി​ക്കി​ട​ന്ന​തെ​ന്നാ​ണ​വ​ർ പ​റ​യു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും ന​ട​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​ന​മെ​ന്ന നി​ല​യി​ലാ​ണ് അ​വ​ർ സ​മ്മേ​ളി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ പി​ന്തു​ണ​ക്ക​ണ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

Tags:    
News Summary - nizamuddin covid malappuram-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.