??????? ????????? ??????????????????

നിവേദിത നീന്തിക്കയറി, പെരിയാറിന്‍െറ ചരിത്രത്തിലേക്ക്

ആലുവ: നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുള്ള പെരിയാറ്റില്‍ മറ്റൊരു ചരിത്രംകൂടി എഴുതിച്ചേര്‍ത്ത് നിവേദിതയുടെ നീന്തല്‍. അഞ്ചര വയസ്സില്‍, പെരിയാറ്റിലെ അപകടം നിറഞ്ഞ ഭാഗത്ത് കുറുകെ നീന്തിക്കയറിയാണ് നിവേദിത പുതുചരിത്രം രചിച്ചത്.

പെരിയാറിന് കുറുകെ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞയാളെന്ന നേട്ടത്തിലേക്ക് നിവേദിത നീന്താനൊരുങ്ങിയപ്പോള്‍ കുരുന്ന് നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പെരിയാറ്റിലെ മരണക്കുഴികള്‍പോലും മാറിനിന്നു. കുരുന്നുകളടക്കം നിരവധിപേരെ തന്‍െറ മടിത്തട്ടിലേക്ക് വലിച്ചെടുത്തിട്ടുള്ള മരണക്കയങ്ങള്‍തന്നെ കുട്ടിക്ക് സുഗമമായ പാതയൊരുക്കി.

ചരിത്രത്തിലിടംനേടാന്‍ കുട്ടി തയാറായപ്പോള്‍ പിന്തുണയുമായി പ്രാര്‍ഥനകളോടെ സമൂഹത്തിന്‍െറ നാനാതുറകളിലുള്ള നിരവധിയാളുകള്‍ ഇരുകരകളിലുമായി നിലയുറപ്പിച്ചു. അപകടം കൂടിയ ഭാഗം മുറിച്ചുകടക്കാന്‍ കുട്ടി നീന്തിത്തുടങ്ങിയപ്പോള്‍ കാണികള്‍ ആശങ്കയുടെ മുള്‍മുനയിലായി. കുരുന്നു കൈകള്‍കൊണ്ട് പെരിയാറിന്‍െറ ഓളങ്ങളെ വകഞ്ഞുമാറ്റി നിവേദിത നീന്തുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് എല്ലാവരും കണ്ടുനിന്നത്. വിജയശ്രീലാളിതയായി കുട്ടി മറുകരയിലത്തെിയപ്പോഴാണ് ഏവര്‍ക്കും ശ്വാസം നേരെവീണത്.

പെരിയാര്‍ കുറുകെ കടക്കാന്‍ 25 മിനിറ്റോളം എടുത്തു. ഇതോടെ പെരിയാര്‍ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി മഞ്ഞുമ്മല്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് പബ്ളിക് സ്കൂള്‍ യു.കെ.ജി വിദ്യാര്‍ഥിനിയായ നിവേദിത ചരിത്രത്തില്‍ ഇടംപിടിച്ചു.

പെരിയാറ്റിലെ അപകടമേറിയ ആലുവ നഗരത്തിനും മണപ്പുറത്തിനും ഇടയിലുള്ള ഭാഗത്തായിരുന്നു സാഹസിക നീന്തല്‍. പെരിയാറിന്‍െറ ഏറ്റവും വീതിയേറിയ ഭാഗമായ അദൈ്വതാശ്രമം കടവില്‍നിന്ന് മണപ്പുറത്തേക്കാണ് നീന്തിയത്. ആശ്രമം കടവില്‍ ശാന്തി ജയന്തന്‍ നമ്പൂതിരി ഫ്ളാഗ് ഓഫ് ചെയ്തു. അര കിലോമീറ്ററിലധികം ദൂരം നീന്തിയത്തെിയ നിവേദിതയെ മറുകരയില്‍ പിതാവ് അപ്പോളോ ടയേഴ്സ് ജീവനക്കാരന്‍ ഏലൂര്‍ ഉദ്യോഗമണ്ഡല്‍ മാടപ്പറമ്പില്‍ ഇ.എസ്. സുജീന്ദ്രനും മാതാവ് ജിഷയും സഹോദരി ദേവനന്ദനയും ചേര്‍ന്ന് സ്വീകരിച്ചു.

സഹോദരി ദേവനന്ദന നീന്തുന്നതുകണ്ടാണ് നിവേദിതക്ക് നീന്തലില്‍ താല്‍പര്യമുണ്ടായത്. പെരിയാറ്റിലെ നീന്തല്‍ പരിശീലകനായ സജി വാളശേരിയുടെ പരിശീലനത്തിലാണ് നിവേദിത നീന്തല്‍ അഭ്യസിച്ചത്. സെപ്റ്റംബര്‍ 28നാണ് പരിശീലനം ആരംഭിച്ചത്. ദിവസേന രാവിലെ ഒന്നരമണിക്കൂറായിരുന്നു പരിശീലനം.

ആലുവ നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, അങ്കമാലി നഗരസഭ ചെയര്‍പേഴ്സണ്‍ ഗ്രേസി ജോയ്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ നിവേദിതയുടെ ചരിത്ര പ്രകടനത്തിന് സാക്ഷ്യംവഹിച്ചു. നിരവധി മുങ്ങിമരണങ്ങളുടെ പശ്ചാത്തലത്തിലാണ് ആലുവ സ്വദേശിയായ സജി വളാശേരി സൗജന്യമായി കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനാരംഭിച്ചത്.

അന്ധവിദ്യാര്‍ഥിയായ നവനീതിനെയും നട്ടെല്ലിന്ന് വൈകല്യമുള്ള കൃഷ്ണ എസ്. കമ്മത്തിനെയും പെരിയാര്‍ കുറുകെ നീന്തിച്ച് ദേശീയതലത്തില്‍തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Tags:    
News Summary - niveditha swim to history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.