Posted On
date_range Updated On
date_range നിസാമിനെ മാനസികരോഗാശുപത്രിയിൽ പരിശോധിക്കാൻ മെഡിക്കൽ റിപ്പോർട്ട്
കൊച്ചി: മാനസിക പ്രശ്നങ്ങളൊന്നും പ്രകടമല്ലെങ്കിലും ചന്ദ്രബോസ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വ്യവസായി മുഹമ്മദ് നിസാമിനെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തണമെന്ന് മെഡിക്കൽ ബോർഡ്.
ഉറക്കക്കുറവുള്ള ഇയാൾ മറ്റുള്ളവരോട് ദേഷ്യപ്പെടാറുണ്ടെന്ന് മെഡിക്കൽ ബോർഡ് ചെയർമാനും കണ്ണൂർ ജില്ല ആശുപത്രി സൂപ്രണ്ടുമായ ഡോ. വി.പി. രാജേഷ് ഹൈകോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. നിസാമിന് മാനസിക പ്രശ്നമുണ്ടെന്നും മതിയായ ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് ബന്ധു സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പരിശോധനയില്‍ കുഴപ്പമൊന്നും കണ്ടിട്ടില്ല. എന്നാലും മാനസികനില സംബന്ധിച്ച് തുടര്‍ പരിശോധനയും വിലയിരുത്തലും ആവശ്യമുണ്ട്. അടുത്തിടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധിച്ചേപ്പാൾ ആരോഗ്യപ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായില്ല.
ശരീരത്തില്‍ ചിലയിടങ്ങളില്‍ വേദനയുള്ളതായും വീക്കമുള്ളതായും പറയുന്നു. ഇതില്‍ പരിശോധന ആവശ്യമാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. റിേപ്പാർട്ട് പരിഗണിച്ച കോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.