നിർമൽ ചിട്ടി തട്ടിപ്പ്: ഉടമയുടെ പാപ്പർ ഹരജി പരിഗണിക്കുന്നത്​ തമിഴ്​നാട്ടിലേക്ക്​ മാറ്റി 

തിരുവനന്തപുരം: നിർമൽ കൃഷ്ണ ചിട്ടിക്കമ്പനി ഉടമ കെ. നിർമലൻ നൽകിയ പാപ്പർ ഹരജി തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന തമിഴ്നാട് സാമ്പത്തിക കുറ്റാ​േന്വഷണ വിഭാഗത്തി​​െൻറ അപേക്ഷ കോടതി അംഗീകരിച്ചു. നിർമൽ കൃഷ്‌ണ തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും തങ്ങൾ കൈകാര്യം ചെയ്യുന്നതുകാരണം ഈ ഹരജിയും തമിഴ്‌നാട് കോടതിയിൽ പരിഗണിക്കേണ്ടതാണെന്ന നിലപാടാണ് കോടതി അംഗീകരിച്ചത്. ഹരജികൾ കമ്പനി ഉടമ കെ. നിർമല​​െൻറ അഭിഭാഷകന് കോടതി തിരികെ നൽകി. ഈ ഹരജി നാഗർകോവിൽ സബ് കോടതിയിലായിരിക്കും ഇനി പരിഗണിക്കുക.

കേസുമായി ബന്ധപ്പെട്ട്​ ആദ്യം കോടതി​െവച്ചിരുന്ന റിസീവർ കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഇതിൽ പ്രധാനം നിർമല​​െൻറ ജഗതിയിലെ 4700 ചതുരശ്ര അടിയുള്ള വീട്, പി.ആർ.എസ് ആശുപത്രിക്ക് എതിർവശമുള്ള കൈരളി പ്ലാസ തുടങ്ങിയവയായിരുന്നു. റിസീവർ നിയമനത്തിൽ തന്നെ കോടതിയിൽ പലതവണ മാറ്റം വരുത്തിയിരുന്നു. ആദ്യം കോടതി നിർദേശിച്ചിരുന്ന റിസീവറുടെ പേര് പിറ്റേന്ന് തന്നെ മാറ്റി. ഇയാൾ കോടതിയിൽ വിസമ്മതം അറിയിച്ചതാണ് കാരണമായത്​. രണ്ടാമത് നിർദേശിച്ച പേര് പരാതിക്കാരുടെ നിർദേശപ്രകാരം കോടതി മാറ്റി. മൂന്നാമതായി നിയമിച്ചിരുന്ന റിസീവറാണ് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്. തിരുവനന്തപുരം സബ്​ കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.

നിർമൽ കൃഷ്ണ ചിട്ടിഫണ്ടിൽ നിക്ഷേപിച്ചിട്ടുള്ള എല്ലാ നിക്ഷേപകരുടെയും പട്ടിക കോടതിയിൽ നൽകിയിട്ടുണ്ട്. സംസ്ഥാന അതിർത്തിക്കപ്പുറത്തും നിരവധി സ്ഥാപനങ്ങളടക്കമ​ുള്ള ജഗതി സ്വദേശിയായ നിർമല​​െൻറ ചിട്ടിക്കമ്പനി തട്ടിപ്പിനിരയായ 13,000 പേരിൽ ഭൂരിപക്ഷവും തിരുവനന്തപുരം സ്വദേശികളാണ്. കമ്പനി തകരാനുള്ള പ്രധാന കാരണം കേന്ദ്ര സർക്കാറി​​െൻറ പരിഷ്കരിച്ച സാമ്പത്തിക നയമാണെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.


 

Tags:    
News Summary - Nirmala Chitty Case transfer to Tamil Nadu -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.