തിരുവനന്തപുരം: നിർമൽ കൃഷ്ണ ചിട്ടി കമ്പനി ഉടമ കെ. നിർമലൻ ഉൾപ്പെടെ അഞ്ച് ബോർഡ് അംഗങ്ങൾക്കെതിരെ വഞ്ചന കുറ്റം ചുമത്തി കേസ് എടുക്കാൻ കോടതി നിർദേശം. മ്യൂസിയം പൊലീസിനോട് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രഭാകരനാണ് ഉത്തരവിട്ടത്.
കമ്പനി ഉടമ കെ. നിർമലൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സുകുമാരൻ രവീന്ദ്രൻ, കുമാരപിള്ള അജിത് കുമാർ, ഉഷകുമാരി, രാഖവൽ ശേഖരൻ നായർ എന്നിവരാണ് എതിർകക്ഷികൾ. മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്നതിെനക്കാൾ പലിശ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 26 ലക്ഷം രൂപ നിർമൽ ചിട്ടി കമ്പനി ഉടമ കൈക്കലാക്കിയെന്ന് നിക്ഷേപക സുധ ഹരജിയിൽ ആരോപിച്ചിരുന്നു.
ആദ്യമാസങ്ങളിൽ പലിശ നൽകിയെങ്കിലും പിന്നീട് ലഭിക്കാതായി. ഇതിനു ശേഷമാണ് കമ്പനി ഉടമ ഒളിവിലാണെന്നും ചിട്ടി കമ്പനി പൊളിഞ്ഞെന്നും വാർത്ത അറിഞ്ഞത്. ഇതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 21ന് മ്യൂസിയം പൊലീസിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.