‘നിര്‍ദേശ്: പ്രതിരോധമന്ത്രി വീണ്ടും കത്തുനല്‍കി

കോഴിക്കോട്: യുദ്ധക്കപ്പല്‍ നിര്‍മാണത്തിനും ഗവേഷണത്തിനുമായി ചാലിയത്ത് തുടങ്ങിയ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഇന്‍ ഡിഫന്‍സ് ഷിപ് ബില്‍ഡിങ് (നിര്‍ദേശ്) പദ്ധതിക്കുവേണ്ടി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ വീണ്ടും ധന മന്ത്രാലയത്തിന് കത്തുനല്‍കി. മന്ത്രിയെ സന്ദര്‍ശിച്ച എം.കെ. രാഘവന്‍ എം.പിയെയാണ് ഇക്കാര്യം അറിയിച്ചത്.

രണ്ടുതവണ പ്രതിരോധമന്ത്രാലയത്തിന്‍െറ ഫയല്‍ ധനമന്ത്രാലയം തിരിച്ചയച്ചത് നിര്‍ദേശ് നഷ്ടമാകുമെന്ന് ആശങ്ക ഉയര്‍ത്തിയിരുന്നു. പദ്ധതി നഷ്ടപ്പെടുത്തില്ളെന്ന് ബി.ജെ.പി ദേശീയ കൗണ്‍സിലിനത്തെിയ പ്രതിരോധമന്ത്രി കോഴിക്കോട്ട് വ്യക്തമാക്കിയിരുന്നു.  പദ്ധതി പ്രായോഗികമല്ളെന്ന് കാട്ടിയാണ് ധനമന്ത്രാലയം പ്രതിരോധമന്ത്രാലയത്തിന്‍െറ ഫയല്‍ മടക്കിയിരുന്നത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ) പോലെയുള്ള സ്ഥാപനങ്ങളുണ്ടായിരിക്കെ നിര്‍ദേശ് അനാവശ്യമാണെന്നായിരുന്നു ധനവകുപ്പിന്‍െറ നിലപാട്. നിര്‍ദേശ് പദ്ധതി നഷ്ടപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ച് കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പദ്ധതി സംബന്ധിച്ച് അടുത്തമാസം ഡല്‍ഹിയില്‍ പ്രധാനമന്ത്രിയും മന്ത്രിമാരുമായി വിശദമായി ചര്‍ച്ച നടത്തും.  

2010ല്‍ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ഉദ്ഘാടനം ചെയ്ത പദ്ധതിക്കുവേണ്ടി അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ 40 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയിരുന്നെങ്കിലും രണ്ട് കെട്ടിടങ്ങള്‍ നിര്‍മിച്ചതല്ലാതെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

Tags:    
News Summary - NIRDESH project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.