കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ചവരുെട മൃതേദഹം ദഹിപ്പിക്കാൻ കൂട്ടാക്കാതിരുന്ന മാവൂർ റോഡ് ശ്മശാനത്തിലെ പരമ്പരാഗത കാർമികർക്കെതിരെ കേസെടുത്തു. പരമ്പരാഗത വിറകുചൂളയുടെ നടത്തിപ്പുകാരായ ബാബു, ഷാജി എന്നിവർക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. പുക പരക്കുമെന്നും മറ്റും പറഞ്ഞ് മെയ് 22ന് മരിച്ച അശോകെൻറയും രാജെൻറയും മൃതദേഹം സംസ്കരിക്കാൻ ഇവർ വിസമ്മതിക്കുകയായിരുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് ശ്മശാനം. കാർമികർക്കെതിരെ നടപടിയെടുക്കുമെന്ന് നഗരസഭ പറഞ്ഞിരുന്നു.
തിങ്കളാഴ്ച പുലർെച്ച മരിച്ച നഴ്സ് ചെമ്പനോടയിലെ ലിനിയുടെ മൃതദേഹം വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കവെ തീ കത്താൻ സഹായിക്കുന്ന ബ്ലോവർ കേടായതിനെ തുടർന്ന് വളരെ സാവകാശമാണ് തീ കത്തിയത്. ഇത് മുൻനിർത്തി കൂരാച്ചുണ്ട് സ്വദേശി രാജെൻറ മൃതദേഹം വിറകുചൂളയിൽ സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, 12 മണിയോടെ മൃതദേഹം എത്തിച്ചപ്പോൾ പരമ്പരാഗത ചൂളയുടെ നടത്തിപ്പുകാരായ ബാബു, ഷാജി എന്നിവർ മൃതദേഹം സംസ്കരിക്കാൻ തയാറായില്ല. തുടർന്ന് രാജെൻറ മൃതദേഹം വൈദ്യുതി ശ്മശാനത്തിലേക്കുതന്നെ മാറ്റി. ഉച്ചക്ക് സംസ്കരിക്കാൻ തുടങ്ങിയ മൃതദേഹം വൈകീട്ട് നാലു മണിയായിട്ടും കത്തിത്തീർന്നിരുന്നില്ല.
ഇതിനിടെയാണ് ചെക്യാട് സ്വദേശി അശോകെൻറ മൃതദേഹം ശ്മശാനത്തിലെത്തിച്ചത്. വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കാനാവാത്തതോടെ നഗരസഭ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ ജില്ല കലക്ടർ യു.വി. ജോസ്, മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുമായി ചർച്ചചെയ്ത് സ്വകാര്യ ഏജൻസിയായ െഎവർമഠത്തെ ബന്ധപ്പെട്ട് ശ്മശാന വളപ്പിൽ പ്രത്യേക ചൂള ഒരുക്കി മൃതദേഹം സംസ്കരിക്കുകയായിരുന്നു. മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ചതിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.