കോഴിക്കോട്: നിപയെ പൊരുതി ജയിച്ച അജന്യ രണ്ടര മാസത്തെ ഇടവേളക്കുശേഷം ബീച്ച് ഗവ. സ്കൂൾ ഒാഫ് നഴ്സിങ്ങിലെ ക്ലാസ് മുറിയിൽ തിരിച്ചെത്തി. ആതുരസേവനത്തെ അത്രമേൽ ഇഷ്ടപ്പെടുന്ന രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിക്ക് ഉൗഷ്മള സ്വീകരണമാണ് ലഭിച്ചത്. പ്രിൻസിപ്പൽ മറിയക്കുട്ടിയുടെ നേതൃത്വത്തിൽ അനുേമാദനയോഗവും സംഘടിപ്പിച്ചു.
ഒപ്പം നിന്ന സഹപാഠികൾക്കും അധ്യാപികമാർക്കുമൊപ്പം വീണ്ടും ചേരാനായതിൽ അത്യധികം സന്തോഷമുണ്ടെന്ന് അവൾ പറഞ്ഞു.
അമ്മ വിജിതക്കും അച്ഛന് ശ്രീധരനുമൊപ്പമാണ് എത്തിയത്. ചൊവ്വാഴ്ച ഉച്ചവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെ 38ാം വാർഡിൽ പഠനത്തിെൻറ ഭാഗമായുള്ള പരിശീലനമായിരുന്നു. മെഡിക്കൽ കോളജിലെ െഎേസാലേഷൻ വാർഡിൽ തെൻറ ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. ചാന്ദിനിയെ സന്ദർശിച്ചു. ഉച്ചക്കുശേഷം ക്ലാസിലെത്തി. സെപ്റ്റംബറിൽ ക്ലാസ് അവസാനിക്കും. ആതുരസേവന രംഗത്ത് തുടരാനാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.