ചെന്നൈ: നിപ വൈറസ്പനി ബാധ കേരളത്തിൽ പടരുന്നത് തമിഴ്നാട്ടിലും ആശങ്കയുയർത്തുന്നു. പ്രത്യേക സാഹചര്യത്തിൽ പാലക്കാട്, കന്യാകുമാരി, നീലഗിരി, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയ അതിർത്തി ജില്ലകളിൽ രോഗപ്രതിരോധ-ജാഗ്രത നടപടി ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ബസ്സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ആരോഗ്യവകുപ്പിെൻറ ഹെൽത്ത് ബൂത്തുകൾ സ്ഥാപിച്ചു.
പനിബാധിതരായവരെ അടുത്ത സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രക്തപരിശോധന നടത്തി തുടർചികിത്സ നടത്തുകയാണ് ചെയ്യുന്നത്. ഇൗ നിലയിൽ തിരുച്ചിറപ്പള്ളിയിൽനിന്ന് കണ്ണൂർ ജില്ലയിൽ റോഡ് ടാറിങ് ജോലിക്ക് പോയി തിരിച്ചെത്തിയ തൊഴിലാളികളിൽ ചിലർക്ക് പനിബാധ കണ്ടെത്തിയതാണ് ഭീതി പരത്തിയത്. രണ്ട് തൊഴിലാളികൾക്ക് നിപ വൈറസ് ബാധിച്ചതായി സംശയിക്കുന്നു. ഇവരെ തിരുച്ചി ഗവ. ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റി.
ഇരുവരുടെയും രക്ത സാമ്പ്ൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യനില ആശങ്കജനകമല്ലെന്നും ആരോഗ്യവകുപ്പ് െഡ. ഡയറക്ടർ െഎ. രവീന്ദ്രൻ അറിയിച്ചു. അതിനിടെ കേരളത്തിൽനിന്ന് തിരിച്ചെത്തിയ 20ഒാളം തൊഴിലാളികളുടെ കുടുംബാംഗങ്ങൾ തിരുച്ചിറപ്പള്ളി കലക്ടറേറ്റിലെത്തി നിവേദനം നൽകി. പനിബാധ തടയണമെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നുമാണ് ആവശ്യം.
നിപ ൈവറസ് ബാധ സംബന്ധിച്ച വാർത്തകൾ പരന്നതോടെ കേരളത്തിൽനിന്ന് തമിഴ് തൊഴിലാളികളും കച്ചവടക്കാരും തമിഴ്നാട്ടിലേക്ക് തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള തീർഥാടന, വിനോദസഞ്ചാര യാത്രകൾ വിവിധ ടൂർ ഒാപറേറ്റർമാർ തൽക്കാലം റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.