കോഴിക്കോട്: നിപ രോഗബാധ കുറഞ്ഞ് ആശങ്കയകലുന്നു. തിങ്കളാഴ്ച രോഗബാധേയറ്റ് മരണമുണ്ടായില്ല. രോഗം സ്ഥിരീകരിച്ച കേസുകളുമില്ലെന്ന് രാത്രി നടന്ന അവലോകന യോഗത്തിനുശേഷം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഏഴുപേരാണ് രോഗം സംശയിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്. മറ്റ് ഏഴുേപരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ േരാഗമിെല്ലന്ന് തെളിഞ്ഞെങ്കിലും ഇവർ ആശുപത്രി വിട്ടിട്ടില്ല. നേരത്തേ രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളജിലുള്ള നഴ്സിങ് വിദ്യാർഥിനിയുടെയും മലപ്പുറം സ്വദേശിയുടെയും നില മെച്ചപ്പെട്ടു. സ്വകാര്യ ആശുപത്രിയിലുള്ള കോഴിക്കോട് സ്വദേശിയുടെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ല. 14 പേരാണ് ഇതുവെര മരിച്ചത്.
117 സാമ്പിളുകളാണ് മണിപ്പാലിലെ വൈറസ് റിസർച്ച് സെൻററിൽ പരിശോധിച്ചത്. ഇതിൽ 101ഉം നെഗറ്റീവായിരുന്നു. തിങ്കളാഴ്ച പരിശോധിച്ച 18 പേരുടെ സാമ്പിളുകളിലും വൈറസ് കെണ്ടത്താത്തത് പ്രതീക്ഷയേകുന്നു.
ലോകാരോഗ്യ സംഘടനയുമായി ചേർന്ന് മരുന്ന് ഗവേഷണത്തിന് ശ്രമങ്ങൾ തുടങ്ങിയതായി വാർത്തസമ്മേളനത്തിലുണ്ടായിരുന്ന ആരോഗ്യമന്ത്രി െക.കെ. ശൈലജ പറഞ്ഞു. രോഗം ബാധിച്ചവരുമായി ഇടപഴകിയവരുടെയും ബന്ധമുണ്ടെന്ന് സംശയമുള്ളവരുടെയും സമ്പർക്ക പട്ടികയിൽ 80 പേരെ കൂടി ഉൾപ്പെടുത്തി. നിപ വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിൽ കോഴിക്കോട് ജില്ലയിലെ പ്രഫഷനൽ കോളജുകളും സെൻട്രൽ സ്കൂളുകളും ജൂൺ നാലു വരെ പ്രവർത്തിക്കരുതെന്ന് ജില്ല കലക്ടർ യു.വി. േജാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.