നിപ: ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉന്നതതലയോഗം

തി​രു​വ​ന​ന്ത​പു​രം: നി​പ വൈ​റ​സ് ബാ​ധ സം​ബ​ന്ധി​ച്ച്​ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​ സാ​ഹ​ച​ര്യമി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പിണ​റാ​യി വി​ജ​യ​​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം. 18 കേ​സു​ക​ളി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​ൽ 16 പേ​ർ മ​രി​ച്ചു. കൂ​ടു​ത​ൽ രോഗബാധയുണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ര​ണ്ടാം​ഘ​ട്ട​ത്തി​ലും വ​ള​രെ ചു​രു​ങ്ങി​യ കേ​സു​ക​ളേ വ​ന്നി​ട്ടു​ള്ളൂ. ക​ണ്ണൂ​രി​ലും വ​യ​നാ​ട്ടി​ലു​മു​ണ്ടാ​യ  ഓ​രോ മ​ര​ണം നി​പ വൈ​റ​സ് ബാ​ധ​മൂ​ല​മ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധി​ച്ച​വ​രു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കി​യെ​ന്ന് സം​ശ​യ​മു​ള്ള രണ്ടാ​യി​ര​ത്തോ​ളം പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തിൽ. 

ഇവ​ർ​ക്കൊഴി​കെ മറ്റുള്ളവർക്ക്​ യാ​ത്രക്കോ ജോ​ലി​ക്കോ പോകാൻ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലില്ലെ​ന്ന് യോ​ഗം വി​ലയി​രു​ത്തി. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ൽ ആ​വ​ശ്യമു​ള്ള​വ​ർ​ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ കി​റ്റ് സൗ​ജ​ന്യ​മാ​യി  വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കാ​ൻ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ക​ല​ക്ട​ർ​മാ​ർ​ക്ക്​ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.വൈ​റ​സ് ബാ​ധ പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്ക​പ്പെ​​െട്ടന്ന് ഉ​റ​പ്പാ​കും വ​രെ  തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നു​ള്ള വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ സം​ഘം കോ​ഴി​ക്കോ​ട്ട്​  തു​ട​രും. ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ മെ​ഡി​ക്ക​ൽ റി​സ​ർ​ച്, നാ​ഷ​ന​ൽ  ഇ​ൻ​സ്​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​പ്പി​ഡ​മോ​ള​ജി വി​ദ​ഗ്ധ​രുമുണ്ടാകും.

കോഴി​ക്കോ​ട്, മ​ല​പ്പു​റം ക​ലക്ട​ർ​മാ​രു​മാ​യി വി​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചു. കോഴി​ക്കോ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യും ആ​രോ​ഗ്യ​ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ.​എ​ൽ. സ​രി​ത​യും പ​ങ്കെ​ടു​ത്തു. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രുടെ വി​വ​ര​വും രോ​ഗ​പ്ര​തി​രോ​ധവും ഐ.​ടി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ക്രോ​ഡീക​രി​ക്കാ​നാ​വ​ശ്യ​മാ​യ പി​ന്തു​ണ ക​ല​ക്ട​ർ​മാ​ർ​ക്ക് ഐ​.ടി  വ​കു​പ്പ് ല​ഭ്യ​മാ​ക്കും. ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജീ​വ്  സ​ദാ​ന​ന്ദ​ൻ, ഡി​.ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ, അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ സു​ബ്ര​​േതാ ബി​ശ്വാ​സ്, ടോം ​ജോ​സ്, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി  ഡോ. ​ഉ​ഷാ ടൈ​റ്റ​സ്, മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


സിവിൽ സർവിസ്​ പ്രിലിമിനറി പരീക്ഷ: ഭൂരിപക്ഷവുമെത്തിയത്​ നിപ ഭീതിയില്ലാതെ
കോഴിക്കോട്​: നിപ ​ഭീതിയിൽ മാസ്​ക്​ അണിഞ്ഞ്​ കുറച്ചുപേർ; ‘പേടിയല്ല ജാഗ്രതയാണ്​ ​വേണ്ടത്​’ എന്ന ആരോഗ്യവകുപ്പി​​​െൻറ മുദ്രാവാക്യം മനസ്സിൽ ധ്യാനിച്ച്​ ഭൂരിപക്ഷം പേർ. നിപ ഭീതിയു​െട പശ്ചാത്തലത്തിൽ നടന്ന സിവിൽ സർവിസ്​ പ്രിലിമിനറി പരീക്ഷ തികച്ചും ‘സമാധാന’പരമായിരുന്നു. കോഴിക്കോ​െട്ട വിവിധ കോളജുകളിലും സ്​കൂളുകളിലുമായി ആയിരക്കണക്കിന്​ ​േപരാണ്​ പരീക്ഷക്കെത്തിയത്​.

സംസ്​ഥാനത്ത്​ തിരുവനന്തപുരം, ​െകാച്ചി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ടായിരുന്നു. മലബാറിലെ ഭൂരിപക്ഷം ​േപർക്കും കോഴിക്കോട്ടായിരുന്നു കേന്ദ്രം. ശനിയാഴ്​ചതന്നെ എത്തി ഉന്നത നിലവാരമുള്ള എൻ 95 മാസ്​കുമായണ്​ ഞായറാഴ്​ച ഇതരജില്ലകളിൽ നിന്നുള്ള ചിലരെത്തിയത്​. ചില പരീക്ഷാർഥികൾ ഹോട്ടലിൽ മുറിയെടുക്കാതെ ബന്ധുവീടുകളിൽ​ താമസിച്ചു​. ഹോട്ടലിൽനിന്ന്​ ഭക്ഷണം കഴിക്കരു​െതന്ന്​ ​വീട്ടുകാർ കർശന നി​ർദേശം നൽകിയിരുന്നു. ഭയം കാരണം വരാതിരുന്നവരുമുണ്ട്​. 

മാസ്​ക്​ ധരിച്ച്​ പരീക്ഷഹാളിൽ കടക്കാനാവില്ലെന്ന്​ കരുതി മാസ്​ക്​ വാങ്ങാതെ വന്നവരുമുണ്ടായിരുന്നു. എന്നാൽ, ഭാവിയിൽ ​െഎ.എ.എസും ​െഎ.പി.എസും നേടിയാൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽനിന്ന്​ മാറിനിൽക്കാനാവില്ലെന്ന യാഥാർഥ്യമുൾക്കൊണ്ട്​ ധൈര്യപൂർവം എത്തിയവരായിരുന്നു കൂടുതലും.കോഴിക്കോ​െട്ട കേന്ദ്രങ്ങളിലെ പരീക്ഷ മറ്റു​ ജില്ലകളിൽ നടത്തണ​െമന്ന്​ കേന്ദ്ര മാനവ വിഭവശേഷി​ മന്ത്രി പ്രകാശ്​ ജാവ്​ദേക്കറിനും മുഖ്യമന്ത്രി പിണറായി വിജയനും പരീക്ഷ നടത്തിപ്പുകാരായ യൂനിയൻ പബ്ലിക്​ സർവിസ്​ കമീഷനും ചില വിദ്യാർഥികൾ കത്തയച്ചിരുന്നു. എന്നാൽ, ഇത്​ അധികൃതർ പരിഗണിച്ചില്ല.

രാവിലെ 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയും രണ്ട്​ ​േപപ്പറുകളാണ്​ പരീക്ഷക്കുണ്ടായിരുന്നത്​. ഒന്നാം പേപ്പർ അൽപം ബുദ്ധിമുട്ടായിരു​ന്നു. ഇതിലെ സമകാലിക സംഭവങ്ങളെക്കുറിച്ച ചോദ്യങ്ങൾ അത്ര സമകാലികമല്ലെന്ന്​ പരാതിയുണ്ട്​. സർക്കാറി​​​െൻറ പദ്ധതികളെക്കുറിച്ച ചോദ്യങ്ങൾ കുറവായിരുന്നു.


നിപ: വ്യാജ സന്ദേശം പ്രചരിപ്പിച്ച അഞ്ചുപേർ കൂടി അറസ്​റ്റിൽ
കോഴിക്കോട്​: നിപ വൈറസ്​ ബാധയുടെ പശ്ചാത്തലത്തിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ്​ നടപടി ശക്തമാക്കി. വ്യാജ പ്രചാരണം നടത്തിയ അഞ്ചുപേരെ ഞായറാഴ്ച പിടികൂടിയതോടെ അറസ്​റ്റിലായവരുടെ എണ്ണം13 ആയി. ഫറോക്ക്​ സ്വദേശി അബ്​ദുൽ അസീസ്​, മൂവാറ്റുപുഴ സ്വദേശികളായ അൻസാർ, ഫെബിൻ, അൻഷാജ്​, ശിഹാബ്​ എന്നിവരാണ്​ ഞായറാഴ്​ച അറസ്​റ്റിലായത്​. മൂവാറ്റുപുഴക്കാരെ സ്​റ്റേഷനിലേക്ക്​ വിളിച്ചുവരുത്തി​ അറസ്​റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. ജില്ല മെഡിക്കൽ ഒാഫിസറുടെ പേരിൽ വ്യാജ പ്രചാരണം നടത്തിയെന്ന കേസിലാണ്​ നടപടിയെന്ന്​ നടക്കാവ്​ സി.​െഎ ടി.കെ. അശ്​​റഫ്​ അറിയിച്ചു. 

നിപ വൈറസ്​ കോഴിയിറച്ചി വഴി പകരുമെന്നതിനാൽ ഇറച്ചി വിഭവം ഒഴിവാക്കണമെന്ന വ്യാജ സന്ദേശമാണ്​ ഇവർ പ്രചരിപ്പിച്ചത്​. എന്നാൽ, ഡി.എം.ഒയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയത്​ ഇവര​െല്ലന്നാണ്​ പ്രാഥമിക അന്വേഷണത്തിൽ വ്യക്​തമായത്​. വ്യാജ കത്തിൽ പതിച്ച സീൽ ബംഗാളിലെ ഹുഗ്ലി ചുർച്ചുറയിലെ അഡീഷനൽ ജില്ല സബ്​ മജിസ്​ട്രേറ്റി​േൻറതാണ്​. അവിടത്തെ സീൽ ഇവിടെ വ്യാജമായി നിർമിച്ചെന്നാണ്​ പ്രാഥമിക നിഗമനം. ആരാണ്​ വ്യാജ കത്ത്​ നിർമിച്ച​െതന്ന്​ അന്വേഷിച്ചുവരികയാണെന്നും സി.​െഎ പറഞ്ഞു. മേയ്​ 27 മുതലാണ്​ വ്യാജ കത്ത്​ വാട്​സ്​ആപ്​ വഴി പ്രചരിച്ചത്​. ഇതേ ​േകസിൽ നടക്കാവ്​ സ്വദേശി മുഹമ്മദ്​ ഹനീഫ കഴിഞ്ഞ ദിവസം അറസ്​റ്റിലായിരുന്നു. 

ഫറോക്ക്​ മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിപ ​ൈവറസ്​ ബാധ സ്​ഥിരീകരിച്ചതായി​ പ്രചരിപ്പിച്ച്​ ഭീതി പരത്തിയെന്ന കേസിൽ നല്ലൂർ സ്വദേശികളായ ‘ശ്രുതി നിവാസി’ൽ ദിബിജ്​ (24), ‘ചെറാട്ട്​ ഹൗസി’ൽ നിമേഷ്​ (25), അയ്യൻപാടത്ത്​ വൈഷ്​ണവ്​ (20), കള്ളിയിൽ ദിൽജിത്ത്​ (23), പ​േട്ടങ്ങാട്ട്​ വിഷ്​ണുദാസ്​ (20) എന്നിവരെ​ ഫറോക്ക്​ പൊലീസും ഹൈലൈറ്റ്​ മാളിലും പരിസര പ്രദേശത്തും നിപ വൈറസ്​ ബാധയുണ്ടെന്നും ആളുകൾ അവിടേക്ക്​ പോകരുതെന്നുമുള്ള ശബ്​ദ സന്ദേശം വാട്​സ്​ആപ്പിലൂടെ പ്രചരിപ്പിച്ച കേസിൽ ചെറുവാടി സ്വദേശി ഫസലുദ്ദീൻ, അരീക്കോട്​ സ്വദേശി മുഹമ്മദ്​ ഫസീൽ എന്നിവരെ നല്ലളം പൊലീസും കഴിഞ്ഞദിവസം അറസ്​റ്റ്​ ചെയ്​തിരുന്നു​.

നിപയുമായി ബന്ധപ്പെട്ട്​ തെറ്റായ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന്​ സിറ്റി പൊലീസ്​ അറിയിച്ചു. വാട്​സ്ആപ്പിലൂടെ​ തെറ്റായ പ്രചാരണം നടത്തിയാൽ അഡ്​മിന്മാരെയും കേസിൽ പ്രതികളാക്കും. തെറ്റായ കാര്യങ്ങൾ മറ്റു ഗ്രൂപ്പ​ുകളിലേക്ക്​ കൈമാറാതെ ബന്ധപ്പെട്ട ഉദ്യോഗസ്​ഥരെ അറിയിക്കണമെന്ന്​ ജില്ല പൊലീസ്​ മേധാവി എസ്​. കാളിരാജ്​ മഹേഷ്​കുമാർ നിർദേശിച്ചു. നിപ ബാധിച്ച്​ മരിച്ച ചിലരുടെ ബന്ധുക്കൾ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ്​ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത്​. ഇവരെ ഒറ്റപ്പെടുത്തുക ലക്ഷ്യമിട്ടുകൂടിയാണിത്​.​ നിപ ഭീതികാരണം കേരളത്തി​​​െൻറ അതിർത്തികൾ ഉടൻ അടക്കുമെന്നുവരെ സന്ദേശം പ്രചരിക്കുന്നുണ്ട്​.


നിപ മുൻകരുതൽ: സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ പൂട്ടി
കോഴിക്കോട്​: മെഡിക്കൽ കോളജ്​ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ഉപകാരപ്രദമായ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ നിപയെത്തുടർന്നുള്ള മുൻകരുതല​ി​​െൻറ ഭാഗമായി പൂട്ടി. ‘കനിവ്​’, ‘സഹായി’ എന്നീ സന്നദ്ധ സംഘടനകൾ നടത്തുന്ന ഭക്ഷണ വിതരണം ആരോഗ്യ വിഭാഗം അറിയിച്ചതനുസരിച്ച്​ ശനി, ഞായർ ദിവസങ്ങളിലായി പ്രവർത്തനം അവസാനിപ്പിച്ചു. തിരക്ക്​ കുറഞ്ഞതിനാൽ പരിസരത്തെ നാലു ഹോട്ടലുകളും പൂട്ടി​. ബിരിയാണി ഹട്ട്​, റെയിൻബോ, കൈരളി, വേണാട്​ എന്നിവയാണ്​ കഴിഞ്ഞ ദിവസങ്ങളിലായി അടച്ചത്​​. കൂടാതെ, ചെറിയ ചായക്കടകളും ഒാറഞ്ചും മറ്റു പഴങ്ങളും വിൽക്കുന്ന കടകളും പൂട്ടിയിട്ടുണ്ട്​.

ദിവസവും നൂറുകണക്കിന്​ രോഗികൾ ആശ്രയിച്ചിരുന്ന ഭക്ഷണകേന്ദ്രങ്ങളും ഹോട്ടലുകളും പൂട്ടിയതോ​െട രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. എന്നാൽ, സി.എച്ച്.​ സ​​െൻറർ പ്രവർത്തിക്കുന്നത്​ രോഗികൾക്ക്​ ആശ്വാസമാണ്​​. നിരവധി പേരാണ്​ നോമ്പുകാലത്തും അല്ലാതെയുമായി ഭക്ഷണത്തിന്​ ഇൗ സംഘടനകളെ ആശ്രയിച്ചിരുന്നത്​. നിപ വൈറസ്​ ബാധയുടെ പശ്ചാത്തലത്തിൽ സ്വീകരിക്കുന്ന മുൻകരുതലി​​​െൻറ ഭാഗമായി ജനങ്ങൾ തടിച്ചുകൂടുന്നത്​ ഒഴിവാക്കാനാണ്​ ഭക്ഷണ വിതരണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട​െതന്ന്​ കോർപറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു. 


നിപ: പവിഴമല്ലിയുടെ ഇല മരുന്നെന്ന്​ പ്രചാരണം
കോഴിക്കോട്​: പവിഴമല്ലിയുടെ ഇല കഴിച്ചാൽ നിപ വൈറസ്​ കാരണമുള്ള പനി മാറുമെന്ന്​ തെറ്റായ പ്രചാരണം. ‘നിപ വൈറസ്​ വരുമെന്ന്​ നമ്മുടെ സിദ്ധന്മാർ ആയിരക്കണക്കിന്​ വർഷങ്ങൾ മുമ്പ്​ പറഞ്ഞിട്ടുണ്ട്​. സിദ്ധ വൈദ്യത്തിൽ പവിഴമല്ലിയുടെ ഇല അഞ്ച്​ എണ്ണം 200 മില്ലി വെള്ളത്തിൽ പിച്ചി കീറിയിട്ടു ചെറുചൂടിൽ തിളപ്പിച്ച്​ 100 മില്ലിയാക്കി വറ്റിച്ച്​ രോഗിക്ക്​ കൊടുത്താൽ നിപ വൈറസ്​ മൂലമുള്ള പനിയിൽനിന്ന്​ രക്ഷനേടാം’ എന്നാണ്​​ പ്രചാരണം. എല്ലാവർക്കും ഷെയർ ചെയ്​തുകൊടുക്കുക -കടപ്പാട്​ മനോജ്​ എന്ന്​ രേഖപ്പെടുത്തിയ സന്ദേശം പവിഴമല്ലിയുടെ ചിത്രം ഉൾപ്പെടുത്തിയാണ്​ ചിലർ വാട്​സ്​ ആപ്​ വഴി പ്രചരിപ്പിക്കുന്നത്​. 
​െറസിഡൻറ്​സ്​ അസോസിയേഷനുകളുടെയടക്കം വാട്​സ്​ആപ്​ ഗ്രൂപ്പുകളിലൂടെയാണ്​ പ്രചാരണം​. നിപ പ്രതിരോധമെന്നു​ പറഞ്ഞ്​ ഹോമിയോ മരുന്ന്​ കഴിച്ച നിരവധി പേർക്ക്​​ ദേഹാസ്വാസ്​ഥ്യം അനുഭവപ്പെട്ടതിന്​ പിന്നാലെയാണ്​ പവിഴമല്ലി ഇലയുടെ പേരിലുള്ള തെറ്റായ പ്രചാരണം​. 


വയനാട് ജില്ലയിൽ നിപ വൈറസ് ബാധയില്ല
മാനന്തവാടി: കോഴിക്കോട്, മലപ്പുറം ജില്ലകളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ആശങ്കകൾക്കിടെ വയനാടിന് ശുഭവാർത്ത. കഴിഞ്ഞദിവസം സംശയത്തി​​െൻറ അടിസ്ഥാനത്തിൽ പുൽപള്ളി, കേണിച്ചിറ സ്വദേശികളിൽനിന്ന്​ ശേഖരിച്ച സാമ്പിളുകൾ നെഗറ്റിവാണെന്ന് സ്ഥിരീകരിച്ചു. മണിപ്പാൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും നിപ ബാധയില്ലെന്ന് കണ്ടെത്തിയത്. ജില്ലയിൽ നിപ ബാധയുണ്ടെന്ന തരത്തിൽ രണ്ടു ദിവസമായി നവമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു.

കേണിച്ചിറ സ്വദേശി അർബുദരോഗത്തെ തുടർന്ന് കഴിഞ്ഞദിവസം മരിച്ചിരുന്നു. താഴമുണ്ട ഉള്ളറാട്ട് കോളനിയിലെ ചാത്തിയാണ് (60) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരിക്കെ നിപ വൈറസ് ബാധയുണ്ടായെന്ന് സംശയിച്ചാണ് സാമ്പിളെടുത്തത്. നിപയുടെ ചെറിയ അംശം ഉണ്ടെങ്കിൽ പോലും ഫലം പോസിറ്റിവാകുമായിരുന്നു. നെഗറ്റിവായതിനാൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വകുപ്പ്​ അധികൃതർ പറഞ്ഞു. ചാത്തിയുടെ വീട്ടുകാർ, ആശുപത്രിയിലെത്തിച്ചവർ, ആംബുലൻസ്​ ൈഡ്രവർ, ചികിത്സിച്ച കേണിച്ചിറ ആശുപത്രിയിലെ ജീവനക്കാർ എന്നിവരൊക്കെ ഏതാനും ദിവസംകൂടി നിരീക്ഷണത്തിലായിരിക്കും. നിപ ബാധിച്ചാൽ അഞ്ച് മുതൽ 10 ദിവസത്തിനകമാണ്​ ലക്ഷണങ്ങൾ കാണിക്കുക. ചിലപ്പോൾ ഒരുമാസം വരെയാകാനും സാധ്യതയുണ്ടെന്ന് കേണിച്ചിറ സി.എച്ച്.സി അധികൃതർ പറഞ്ഞു. പുൽപള്ളി മുള്ളൻകൊല്ലി ഭാഗത്തുനിന്ന്​ അയച്ച സാമ്പിളും നെഗറ്റിവാണ്. 

അതിനിടെ, പനമരത്തുനിന്ന്​ പനി ബാധിച്ച് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗി പേരാമ്പ്രയിൽനിന്ന്​ വന്നതാണെന്ന് അറിയിച്ചത്​ ആശങ്കക്കിടയാക്കി. ഇയാളുടെ സാമ്പിളും പരിശോധനക്കയച്ചു. കൂടുതൽ അന്വേഷണത്തിൽ ഇയാൾ പേരാമ്പ്ര, മലപ്പുറം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ആശങ്ക നീങ്ങിയത്. പ്രതിരോധ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിലും തുടരും. ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. 

കൊൽക്കത്തയിൽ മലയാളി ജവാൻ മരിച്ചത്​ നിപ മൂലമല്ല
കൊൽക്കത്ത: അവധിക്ക്​ കേരളത്തിലെത്തി മടങ്ങിയശേഷം കൊൽക്കത്തയിൽ പനിമൂലം മരിച്ച മലയാളി ജവാന്​ നിപയായിരുന്നില്ലെന്ന്​ സ്​ഥിരീകരിച്ചു. ഇദ്ദേഹത്തി​​​െൻറ ശരീരസ്രവം പുണെ ദേശീയ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതി​​​െൻറ ഫലം നെഗറ്റിവാണെന്ന്​ പ്രതിരോധ മന്ത്രാലയം വക്താവ്​ അറിയിച്ചു. കരസേനയുടെ ഇൗസ്​റ്റേൺ കമാൻഡിൽ ജവാനായിരുന്ന സീനു പ്രസാദാണ്​ (27) മേയ്​ 25ന്​ കൊൽക്കത്തയിലെ സൈനിക ആശുപത്രിയിൽ മരിച്ചത്​. ഒരുമാസത്തെ അവധിക്കുശേഷം 13ന്​ തിരിച്ചെത്തിയതു മുതൽ പനി ബാധിതനായിരുന്ന സീനുവി​​​െൻറ നില വഷളായതിനെ തുടർന്നാണ്​ 20ന്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​. നിപ റിപ്പോർട്ട്​ ചെയ്യ​പ്പെട്ട കേരളത്തിൽ വന്നുമടങ്ങിയപ്പോഴാണ്​ പനി ബാധിതനായത്​ എന്നതിനാൽ അധികൃതർ സ്രവം നിപ പരിശോധക്ക്​ അയക്കുകയായിരുന്നു. 

ബാലുശ്ശേരി താലൂക്ക്​ ആശുപത്രി ജീവനക്കാര​​​െൻറ മരണം ഹൃദയാഘാതം മൂലമെന്ന്​ റിപ്പോർട്ട്​
ബാലുശ്ശേരി: കഴിഞ്ഞ ദിവസം മരിച്ച ബാലുശ്ശേരി താലൂക്ക്​ ആശുപത്രി ജീവനക്കാരൻ വ​േട്ടാളി ബസാറിലെ പിള്ളാടക്കണ്ടി രഘുനാഥി​​​െൻറ (48) പരിശോധനാഫലം നെഗറ്റിവ്​, മരണം ഹൃദയാഘാതം മൂല​െമന്ന്​ റിപ്പോർട്ട്​. ഒ.പി. കൗണ്ടറിലെ താൽക്കാലിക ജീവനക്കാരനായ രഘുനാഥ്​ ശനിയാഴ്​ച വൈകീട്ട്​ സ്വകാര്യ ആശുപത്രിയിൽനിന്ന്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴിയാണ്​ മരിച്ചത്​.
മരണം നിപ ബാധമൂലമെന്ന ആശങ്കയെ തുടർന്ന്​  മൃതദേഹം മോർച്ചറിയിലേക്ക്​ മാറ്റിയ ശേഷം സ്രവം പരിശോധനക്ക്​  മണിപ്പാലിലെ വൈറോളജി റിസർച്ച്​ ഇൻസ്​റ്റിറ്റ്യൂട്ടിലേക്ക്​ അയച്ചിരുന്നു. ഫലം നെഗറ്റിവായ സാഹചര്യത്തിൽ ആശങ്കക്ക്​ ഇടയില്ലെന്ന്​ ആരോഗ്യ വകുപ്പ്​ അറിയിച്ചു​. ബാലുശ്ശേരി താലൂക്ക്​ ആശുപത്രിയിൽ ചികിത്സതേടിയ രണ്ടുപേർ നിപ ബാധിച്ച്​ മരിച്ച സാഹചര്യത്തിലായിരുന്നു രഘുനാഥി​​​െൻറ മരണത്തിൽ ആശങ്ക പരന്നത്​.  മൃതദേഹം കോഴിക്കോട്​ ​മാവൂർ റോഡ്​ ശ്​മശാനത്തിൽ സംസ്​കരിച്ചു.

Tags:    
News Summary - nipah virus need not to worry-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.