നിപ: മുൻകരുതൽ നടപടികൾ സ്വീകരിച്ചു- മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളത്തെ രോഗിക്ക് നിപ ബാധിച്ചെന്ന സംശയം ഉയർന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ നടപടികളെല്ലാം സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. നിപ വൈറസിനെപ്പറ്റി സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

നിലവിലെ സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി. ആരോഗ്യ വകുപ്പും സ്​ഥിതിഗതികൾ വിലയിരുത്തി. എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ വൈറസെന്ന് സംശയിക്കു​െന്നങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി കെ.കെ. ശൈലജയും പറഞ്ഞു. നിപയാണെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്. പുണെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട്​ പറഞ്ഞു.

കഠിനമായ ചുമ, പനി മുതലായ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറച്ച് ​വെക്കാതെ എത്രയും പെ​െട്ടന്ന് ചികിത്സ തേടണം. അതുപോലെ ആശുപത്രികള്‍ക്കും രോഗ പര്യവേക്ഷണത്തിനും അണുബാധ നിയന്ത്രണത്തിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയാറാക്കിയിട്ടുണ്ട്​. മുൻ ആരോഗ്യ അഡീഷനൽ ചീഫ്​ സെക്രട്ടറി രാജീവ്​ സദാനന്ദൻ അടക്കമുള്ളവരുടെ ​സഹകരണം തേടുമെന്നും മന്ത്രി അറിയിച്ചു.

നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണങ്ങള്‍ നടത്താതിരിക്കുക. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവര്‍ക്കും അവബോധം ഉണ്ടാകണം. ഇതിന് സഹായകമായ നിലവിലുള്ള മാര്‍ഗ രേഖകള്‍ ആരോഗ്യ വകുപ്പ് വെബ്‌സൈറ്റായ http://www.dhs.kerala.gov.in/ ല്‍ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. നിപയാണെന്ന് കണ്ടെത്തിയാൽ അത് മറച്ചു​െവക്കില്ല. ഉടൻ തന്നെ ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Nipah Virus - kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.