അബൂദബി/കുവൈത്ത്: കേരളത്തിലെ നിപ വൈറസ് ബാധ ഗൾഫ് രാജ്യങ്ങളും ഗൗരവത്തിലെടുക്കുന്നു. വിവിധ ഗൾഫ് രാജ്യങ്ങൾ മുൻകരുതൽ നടപടികൾ തുടങ്ങി. കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് യു.എ.ഇയും കുവൈത്തും പൗരന്മാർക്ക് നിർദേശം നൽകി. അടിയന്തര ആവശ്യമില്ലെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുന്നത് വരെ കേരളയാത്രകൾ മാറ്റിവെക്കാനാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച ആവശ്യപ്പെട്ടത്.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും ബന്ധെപ്പട്ട അധികൃതരുമായി ആശയവിനിമയം നടത്തി പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതായും മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെത്തുന്ന യു.എ.ഇ പൗരന്മാർ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകൾ സന്ദർശിക്കരുതെന്ന് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് കഴിഞ്ഞ ദിവസം ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
കേരളത്തിലേക്ക് പോവരുതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയമാണ് സ്വദേശികൾക്ക് മുന്നറിയിപ്പ് നൽകിയത്. രോഗം പടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി യാത്രാവിലക്ക് ഏർപ്പെടുത്തുമോ എന്ന ആശങ്കയിലാണ് ഇവിടുത്തെ മലയാളികൾ. കഴിഞ്ഞ ദിവസങ്ങളിൽ അവധി പോവാനിരുന്ന ധാരാളം ആളുകൾ യാത്ര മാറ്റിവെച്ചിട്ടുണ്ട്. പോയിക്കഴിഞ്ഞ ശേഷം ഉദ്ദേശിച്ച സമയത്ത് ഇങ്ങോട്ടുവരാൻ കഴിയാതെ വന്നാൽ ജോലിയെ ബാധിക്കുമെന്നതാണ് പ്രവാസികളെ അലട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.