നിപാ വൈറസ്: രോഗം വായുവിലൂടെ പകരില്ലെന്ന് സർക്കാർ

തിരുവനന്തപുരം: നിപാ വൈറസ് വായുവിലൂടെ പകരില്ലെന്ന് സർക്കാർ. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചതെന്ന്  ആരോഗ്യമന്ത്രില കെ.കെ ശൈലജ വ്യക്തമാക്കി. രോഗം വായുവിലൂടെ പകരാൻ സാധ്യതയുണ്ടെന്ന് ഇന്നലെ കേന്ദ്ര വിദഗ്ദ സംഘം സൂചിപ്പിച്ചിരുന്നു.

നിപ വൈറസ് മൂലം മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കൾക്ക് നൽകില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ പൊതു മാനദണ്ഡം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

നിപാ വൈറസുമായി ബന്ധപ്പെട്ട്  സാമൂഹിക മാധ്യമങ്ങളിൽ കുപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജോലിക്കിടെ വൈറസ് ബാധയേറ്റ് മരിച്ച് നഴ്സ് ലിനിയുടെ കുടുംബത്തിന് സർക്കാർ സഹായം നൽകും. ഇക്കാര്യം മന്ത്രിസഭാ തീരുമാനിക്കും. മലപ്പുറത്ത് ഉച്ചക്കു ശേഷം മന്ത്രി യോഗം വിളിച്ചിട്ടുണ്ട്.

Tags:    
News Summary - nipah virus- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.