നിപ: ചികിത്സയിലുള്ള യുവാവി​െൻറ സ്രവങ്ങൾ വീണ്ടും പരിശോധിക്കും- ആരോഗ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തെ നിപ വൈറസ് ബാധയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ചികിത്സയിലുള്ള നിപ രോഗിയുടെ രക്തവും സ്രവങ്ങളും വീണ്ടും പരിശോധിക്കും. രോഗം പൂർണമായും ഭേദമായോ എന്ന്​ അറിയ ുന്നതിന്​ വേണ്ടിയാണ്​ വീണ്ടും പരിശോധിക്കുന്നത്​. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജീകരിച്ച പ്രത്യേക ലാബില്‍ പൂണെയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുക. ഉച്ചയോടെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്ന​െതന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള രോഗിയുമായി ബന്ധപ്പെട്ട രണ്ട് പേരുടെ സാംപിള്‍ നെഗറ്റീവ് ആണ്. ഇതോടെ രോഗിയുടെ അതീവ സമ്പര്‍ക്കപ്പട്ടികയിലുള്ള എട്ട് പേരുടെ സാംപിളുകളും നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇടക്ക്​ പനിയുണ്ടാകുന്നതൊഴിച്ചാല്‍ ആരോഗ്യനില തൃപ്തികരമാണ്. ഭക്ഷണം കഴിക്കാനും സംസാരിക്കാനും തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ധ പരിശോധന ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Nipah Virus - Health Minister- KK Shylaja- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.