നിപ വൈറസ്​: ആസ്​​ട്രേലിയയിൽ നിന്ന്​​ മരുന്നെത്തി

കോഴിക്കോട്​: നിപ ​ൈവറസിനെ പ്രതിരോധിക്കുമെന്ന്​ കരുതുന്ന പുതിയ മുരുന്ന്​ ആസ്​ട്രേലിയയിൽ നിന്ന്​ കോഴിക്കോ​െട്ടത്തിച്ചു. ഹ്യൂമന്‍ മോണോക്ളോണല്‍ ആൻറിബോഡി എന്ന മരുന്നാണ്​ കോഴിക്കോട്​ മെഡിക്കൽ കോളജി​െലത്തിച്ചത്​. ഇന്ത്യൻ കൗൺസിൽ ഒാഫ്​ മെഡിക്കൽ റിസർച്ചിൽ നിന്ന്​ വിദഗ്​ധരെത്തി പരിശോധിച്ച ശേഷം മാത്രമേ മരുന്ന്​ രോഗികൾക്ക്​ നൽകൂ. ആസ്​ത്രേലിയയിൽ നിന്ന്​ ആദ്യം നെടുമ്പാശ്ശേരിയിലേക്കാണ്​ മരുന്നെത്തിച്ചത്​. അവിടെ നിന്ന്​ കോഴിക്കോ​െട്ടക്ക്​ കൊണ്ടുവരികയായിരുന്നു. 

അതേസമയം, നിപ ചികിത്​സയിൽ പ്രത്യാശ നൽകിക്കൊണ്ട്​ നേരത്തെ രോഗം സ്​ഥിരീകരിച്ചിരുന്ന നഴ്​സിങ്​ വിദ്യാർഥിനിക്ക്​ അസുഖം ഭേദമായി. പതുതായി നടത്തിയ പരിശോധനയിൽ നിപ ബാധയില്ലെന്നാണ്​ ഫലം. മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിലെ ഐ.സി.യുവിൽ പത്ത് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർഥിനിയെ പ്രധാനാശുപത്രിയിലെ (എൻ.എം.സി.എച്ച്) ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ഇനി കുറച്ചു നാൾ കൂടി നിരീക്ഷണത്തിൽ നിർത്തും. സംസ്ഥാനത്ത്​ ആദ്യമായാണ് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് രോഗം മാറിയത്. 

ഗുരുതരാവസ്ഥയിൽനിന്ന് ഇവരുടെ തലച്ചോറും ഹൃദയവും സാധാരണ നിലയിലേക്ക് വന്നതായി ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ അറിയിച്ചു. നിപ രോഗികൾക്ക് നൽകാനായി എത്തിച്ച റിബവിറിൻ മരുന്നും അനുബന്ധ ചികിത്സയുമാണ് വിദ്യാർഥിനിക്ക് നൽകിയിരുന്നത്.  ഇൻറേൺഷിപ്പി​​​​െൻറ ഭാഗമായി മെഡിക്കൽ കോളജിൽ സേവനമനുഷ്ഠിച്ചപ്പോഴാണ് ഇവർക്ക് രോഗം പിടിപ്പെട്ടത്.
​ 

Tags:    
News Summary - Nipah Virus: Australian Medicine Reached at Medical College - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.