നിപ: തൃശൂരിൽ 27 പേർ നിരീക്ഷണത്തിൽ

തൃശൂർ: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിൽ 27 പേർ നിരീക്ഷണത്തിൽ. ഇതിൽ 17 പുരുഷന്മാരും ബാക്കി സ് ത്രീകളുമാണ്.
കൊച്ചിയിൽ നിപ സ്ഥിരീകരിക്കപ്പെട്ട വിദ്യാർത്ഥി തൃശൂരിൽ പഠന പരിശീലനത്തിന് കഴിഞ്ഞമാസം 21 മുതൽ 24 വ രെ ഉണ്ടായിരുന്നു. അന്ന് കൂടെ താമസിച്ചവർ, പരിശീലന കേന്ദ്രത്തിലെ അധ്യാപകർ, വിദ്യാർത്ഥി ചികിത്സക്ക് സമീപിച്ച രണ്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ അടക്കമുള്ള ജീവനക്കാർ എന്നിവരെയാണ് നിരീക്ഷിക്കുന്നതെന്ന് ഡി.എം.ഒ ഡോ. കെ.ജെ. റീന പറഞ്ഞു.

ഇതിനിടെ, വിദ്യാർത്ഥി പരിശീലനത്തിന് എത്തിയ സർക്കാർ നിയന്ത്രിത വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒരു അധ്യാപിക ചൊവ്വാഴ്ച രാവിലെ നേരിയ പനി അനുഭവപ്പെടുന്നതായി ആരോഗ്യ വകുപ്പിനെ അറിയിച്ചു. ഇത് പേടി മൂലമുള്ള തോന്നലാകാമെന്ന് അധ്യാപികതന്നെ പറയുന്നുണ്ടെങ്കിലും വകുപ്പിന്റെ നിരീക്ഷണമുണ്ട്. പനി കൂടുന്നുണ്ടോ എന്ന് വീണ്ടും പരിശോധിക്കുമെന്ന് ഡി.എം.ഒ പറഞ്ഞു.

അതേസമയം, നിപ വൈറസിന്റെ ഉറവിടം തൃശൂരല്ല എന്ന നിലപാടിലാണ് ഡി.എം.ഒ ഡോ റീന. ഡി.എം.ഒ ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഗവ. മെഡിക്കൽ കോളജിലും ജില്ല ജനറൽ ആശുപത്രിയിലും സർവ്വം സജ്ജമായി ഐസൊലേഷൻ വാർഡുകൾ തയാറാണ്. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രിയിലും പനി ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ട്.

Tags:    
News Summary - Nipah Thrissur DMO-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.