നിപ തന്നെ; നാലുപേർക്കുകൂടി സംശയം; യുവാവി​െൻറ നില തൃപ്​തികരം

കൊച്ചി: കഴിഞ്ഞവർഷം കോഴിക്കോട്ടും മലപ്പുറത്തുമായി 17പേരുടെ ജീവനെടുത്ത നിപ വൈറസ് എറണാകുളത്തും സ്ഥിരീകരിച്ചു. ന ിപ സംശയത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പറവൂർ സ്വദേശിയായ യുവാവിനാണ് പുണെ നാഷനൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്നുള്ള റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി നേരിട്ട് ബന ്ധപ്പെട്ട നാലുപേരെയും പ്ര​ത്യേക നിരീക്ഷണത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക്​ മാറ്റി.

ആരോഗ്യവകുപ്പ് തയാറാക്കിയ 311 പേർ ഉൾക്കൊള്ളുന്ന സമ്പർക്ക പട്ടികയിലുള്ളവരാണ് ഇവർ. രോഗിയുടെ സുഹൃത്ത്, ബന്ധു, രോഗിയെ പരിചരിച്ച സ്വകാര്യ ആശുപത്രിയിെല രണ്ട് ന‍ഴ്സുമാർ എന്നിവരാണ് പനിയുൾപ്പെടെ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്. കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സുഹൃത്തി​െൻറ ശരീരദ്രവങ്ങളിൽനിന്ന്​ സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ട്. പട്ടികയിലെ 311 പേരിൽ അവശേഷിക്കുന്നവർ വീട്ടിൽതന്നെ തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ‍ശൈലജ ആവശ്യപ്പെട്ടു. യുവാവി​െൻറ വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അതീവ ജാഗ്രതയോടെയുള്ള മുന്നൊരുക്കമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി ആവർത്തിച്ചു. കൊച്ചിയിൽ മന്ത്രി നേരിട്ടാണ് നിപ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആരോഗ്യവകുപ്പ്​ ഉദ്യോഗസ്ഥരും ജില്ല ഭരണകൂടവും ജനപ്രതിനിധികളും ഉൾപ്പെടുന്ന റാപ്പിഡ് റെസ്പോൺസ് ടീം ഇടക്ക് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

Tags:    
News Summary - Nipa Virus - For more infected - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.