അഗളി: അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി റദ്ദാക്കി നാലുദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനാവാതെ പൊലീസ്. കേസിൽ പ്രതികളായ മരക്കാർ, ഷംസുദ്ദീൻ, അനീഷ്, അബൂബക്കർ എന്ന ബക്കർ, സിദ്ദീഖ്, നജീബ്, ജൈജു മോൻ, അബ്ദുൽ കരീം, സജീവ്, ബിജു, മുനീർ എന്നിവരുടെ ജാമ്യമാണ് കഴിഞ്ഞ 20ന് മണ്ണാർക്കാട് കോടതി റദ്ദാക്കിയത്.
പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.
ജാമ്യം റദ്ദാക്കപ്പെട്ട 12 പ്രതികളിൽ കഴിഞ്ഞ ശനിയാഴ്ച കോടതിയിൽ എത്തിയ അനീഷ്, സിദ്ദീഖ്, ബിജു എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ശേഷിച്ച പ്രതികൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അഗളി ഡിവൈ.എസ്.പി മുരളീധരന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്യാനുള്ള നടപടി നടക്കുന്നത്. നിർത്തിവെച്ച സാക്ഷിവിസ്താരം ബുധനാഴ്ച മണ്ണാർക്കാട് കോടതിയിൽ പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.