പ്രതീകാത്മക ചിത്രം

പൂങ്കുന്നത്തെ ഫ്ലാറ്റിൽ ഉടമയറിയാതെ ഒമ്പത് കള്ളവോട്ടുകൾ; തൃശൂരിലും വോട്ടുകൊള്ള, ഞെട്ടിക്കും വിവരങ്ങൾ പുറത്ത്

തൃശൂർ: പൂങ്കുന്നത്തെ ഫ്ലാറ്റിൽ ഉടമയറിയാതെ ഒമ്പത് കള്ളവോട്ടുകൾ. പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിലെ നാല് സി എന്ന ഫ്ലാറ്റിലാണ് ക്രമക്കേട് നടന്നത്. വീട്ടിൽ തനിക്ക് മാത്രമാണ് വോട്ട് ഉണ്ടായിരുന്നതെന്നും ബാക്കിയുള്ളവ ആര് ചേർത്തു എന്ന് അറിയില്ലെന്നും ഫ്ലാറ്റുടമ പ്രസന്ന പറഞ്ഞു.

കള്ളവോട്ടുകളെക്കുറിച്ച് പരാതി നല്‍കിയിരുന്നെന്നും പ്രസന്ന പറഞ്ഞു. ഇല്ലാത്ത ആളുകളുടെ വോട്ടുകൾ തിരുകി കയറ്റിയെന്ന ആരോപണത്തിൽ വീട്ടമ്മയായ പ്രസന്ന അശോകനെ പിന്തുണച്ച് അയൽവാസികളും രംഗത്തെത്തി. വോട്ടർ പട്ടികയിലെ ആളുകളെ കണ്ടിട്ടേ ഇല്ലെന്ന് വർഷങ്ങളായി ഫ്ലാറ്റിൽ താമസിക്കുന്നവർ വ്യക്തമാക്കി.

അതേസമയം, കോ​ൺ​ഗ്ര​സ് കേ​ര​ള​ത്തി​ൽ ​ക​​ണ്ടെ​ത്തി​യ വ്യാ​ജ​വോ​ട്ടു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ നേ​മ​ത്തും ക​ഴ​ക്കൂ​ട്ട​ത്തും തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ലും വ​ട്ടി​യൂ​ർ​ക്കാ​വി​ലുമാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ബി.​ജെ.​പി​ക്ക് സ്വാ​ധീ​ന​മു​ള്ള തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ടു​ന്ന ഈ ​നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ 2021ൽ ​ഹൈ​കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ചെ​യ്യാ​ൻ ക​ഴി​യാ​തെ പോ​യ വ്യാ​ജ വോ​ട്ടു​ക​ൾ 2024 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​യ്ത​താ​കാം ശ​ശി ത​രൂ​രി​​ന്റെ ഭൂ​രി​പ​ക്ഷം കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന സം​ശ​യ​വും കോ​ൺ​ഗ്ര​സ് ഉ​യ​ർ​ത്തിയിരുന്നു.

കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 10 ല​ക്ഷ​ത്തി​ലേ​റെ വ്യാ​ജ വോ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്ന കോ​ൺ​ഗ്ര​സ്, അ​തി​ൽ 4.34 ല​ക്ഷം വ്യാ​ജ വോ​ട്ടു​ക​ളു​ടെ തെ​ളി​വു​ക​ളാ​ണ് ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. ക​ർ​ണാ​ട​ക​യി​ലെ ഒ​രു നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധി​ച്ച് ആ​റ് മാ​സ​മെ​ടു​ത്ത് സ​മാ​ഹ​രി​ച്ച വ്യാ​ജ വോ​ട്ടു​ക​ളു​ടെ നാ​ലി​ര​ട്ടി​യാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് തെ​ളി​വു​ക​ളോ​ടെ ഹൈ​കോ​ട​തി മു​മ്പാ​കെ വെ​ച്ച​ത്.

Tags:    
News Summary - Nine fake votes cast in Poonkunnam flat without owner's knowledge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.