തൃശൂർ: ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 20 പേർ മരിച്ചു. പീച്ചി കണ്ണാറ കരുതിവീട്ടില് മാത്യു (60), വിനോയിയുടെ മക്കളായ മെറിന് (10), മില്‍ന(7), കുറാഞ്ചേരി കുന്നംകുഴി മോഹനെൻറ മക്കളായ അമല്‍ (27), അഖില്‍ (24), പീച്ചി കണ്ണാറ കരുതിവീട്ടില് വിനോജിെൻറ ഭാര്യ സൗമ്യ (35), കുറാഞ്ചേരി മുണ്ടന്‍പ്ലാക്കൽ പൗലോസിെൻറ മകെൻറ മക്കളായ ജെന്സണ് (45), യാഫത്ത് (3), കുറാഞ്ചേരി കൊല്ലംകുന്നേത്ത് വീട്ടില്‍ മാത്യുവിെൻറ ഭാര്യ റോസ (55), കുറാഞ്ചേരി പാറേക്കാട്ടില്‍ വീട്ടില്‍ റോസിലി (65), കുറാഞ്ചേരി പാറേക്കാട്ടില്‍ വീട്ടില്‍ സജിയുടെ മകള്‍ എയ്ഞ്ചല്‍(12), ) മുണ്ടന്‍പ്ലാക്കൽ ജെന്സെൻറ ഭാര്യമാതാവ് സാലി (50) എന്നിവരാണ് മരിച്ചത്. വൈകീട്ട് ഏഴോടെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയ അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗമ്യയുടെ മകൻ മെൽവിൻ (നാല്), ബാലകൃഷ്ണൻ (50), സുധാകരൻ (35), സജി (45), സജിയുടെ മകൾ കാതറിൻ (ആറ്) തുടങ്ങിയവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചുവീടും തട്ടുകട അടക്കം മൂന്നുകടകളും പൂർണമായി തകർന്നു.
വ്യാഴാഴ്ച്ച രാവിലെ 6.45ഒാടെയാണ് പത്തായക്കുണ്ട് ഡാമിലേക്കുള്ള റോഡിൽ ഇടതുവശത്തയെി ശക് തമതായ ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണ് ശക്തമായി ഇടിഞ്ഞുവീണ് ഇൗ ഭാഗത്തെ നാലുവീടുകളും മൂന്നുകടകളും പുർണമായി തകർന്നു. ഇൗ വീടുകളിൽ കഴിഞ്ഞവരാണ് മരിച്ചവരും കാണാതായവരും പരിക്കേറ്റവരും. കനത്ത മണ്ണിടിച്ചിലിൽ ഇൗ വീടുകൾ പുർണമായി തകർന്ന് ഉലിച്ചുപോവുകയായിരുന്നു.
ഉരൾപൊട്ടലിെൻറ ആഘാതത്തിൽ റോഡിെൻറ അപ്പുറത്തെ ഭാഗത്തുള്ള വീടിെൻറ മുൻവശവും തകർന്നു. കാണാതായ 13 പേർക്കായി തിരിച്ചിൽ തുടരുകയാണ്. കഴിഞ്ഞ 15 മണിക്കൂറിൽ അധികമായി സംസ് ഥാനപാതയിൽ ഗതാഗതം തടസെപ്പട്ടിരിക്കുകയാണ്.
ഇൗ പാതയിൽ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.
തൃശൂർ -പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ മണ്ണിടിഞ്ഞ് ടാക്സി കാറിനു മുകളിൽ വീണ് ഒരാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽ പെട്ടത്. ഇൗ വഴിയിലും ഗതാഗതം സ്തംഭിച്ചു.
വടക്കാേഞ്ചരിക്കടുത്ത് പൂമലയിൽ അർധരാത്രിക്ക് ശേഷമുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് യുവാക്കൾ മരിച്ചു. തൃശൂർ നഗരത്തിൽ കുറ്റൂരിൽ റെയിൽവേ ഗേറ്റിനടുത്ത് വീടിെൻറ മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചേലക്കര എളനാടിൽ ഉരുർപൊട്ടലിൽ മൂന്ന് വീട് തകർന്നു. ആളപായമില്ല. പഴയന്നൂർ ടൗൺ ഒറ്റപ്പെട്ടു. മലപ്പുറം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് തൃശൂർ നഗരത്തിലേക്കുള്ള വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു. തൃശൂർ- ആലുവ റൂട്ടിൽ ട്രെയിൻ സർവീസ് റദ്ദാക്കി.
ചാലക്കുടി തുമ്പൂർമുഴിയിൽ വെറ്റിനറി സർവകലാശാലയിലെ കന്നുകാലി ഫാമിലെ കാലികൾ ഒലിച്ചുപോയി. ചാലക്കുടി പ്രദേശം രൂക്ഷമായ വെള്ളക്കെട്ടിലാണ്. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തുന്നവരെ കൊച്ചിയിലേക്കാണ് മാറ്റുന്നത്.
തൃശൂർ- കോഴിക്കോട് പാതയിൽ ചൂണ്ടലിനും കേച്ചേരിക്കും ഇടയിലും പുഴക്കലിലും വെള്ളമുയർന്നതിനെ തുടർന്ന് ഗതാഗതം നിലച്ചു. മേത്തലയിൽ ദുരിതാശ്വാസ ക്യാമ്പിലും വെള്ളം കയറി. മുെമ്പങ്ങുമില്ലാത്തവിധം തൃശൂർ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. വീടുകളിലും വെള്ളം കയറി. പ്രദേശത്തെ വഴികളിൽ ബസ് സർവീസ് പൂർണമായും നിലച്ചു. വൈദ്യുത ബന്ധവും താറുമാറായി. കുടിവെള്ളം കിട്ടാനില്ല.
ജില്ലയിലെ മലയോര പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ദേശീയ പാത 66ൽ ഗുരുവായൂർ- എറണാകുളം ലിമിറ്റഡ് സ്റ്റോപ് ബസുകൾ സർവീസ് നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.