നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിക്കണം; വീണ്ടും കത്ത് നൽകി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ

സൻആ: യമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് വീണ്ടും കത്ത് നൽകി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. യമനിലെ പ്രോസിക്യൂട്ടർക്കാണ് തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫതാഹ് കത്ത് നൽകിയത്. വധശിക്ഷ നടപ്പാക്കാനുള്ള തിയതി തീരുമാനിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാതിരിക്കാൻ ആവശ്യ നടപടികൾ സ്വീകരിക്കുന്നതിനുള്ള മധ്യസ്ഥ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് തലാലിന്‍റെ കുടുംബത്തിൽ നിന്നുതന്നെ ഒരാൾ അതിനെതിരെ രംഗത്ത് വന്നത്. നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ കുടുംബം തയാറായതിനെതിരെ സഹോദരൻ നേരത്തെയും രംഗത്തെത്തിയിരുന്നു.

 

നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ കൊല്ലപ്പെട്ട യമനി യുവാവ് തലാലിൻ്റെ കുടുംബം തയാറായെന്ന് മധ്യസ്ഥർ അറിയിച്ചിരുന്നു. നിമിഷ പ്രയിയുടെ വധശിക്ഷ മാറ്റിവെച്ചുവെന്ന് കാന്തപുരം അബുബക്കർ മുസ്‍ലിയാരും അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് തുടർനടപടികൾ വൈകാതെയുണ്ടാകുമെന്നായിരുന്നു സൂചന.

കഴിഞ്ഞ ദിവസം നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് യമനിലേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷയാണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ത​ള്ളിയത്. യ​മ​നു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധ​മി​​ല്ലെ​ന്ന​ത​ട​ക്കം കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യിരുന്നു ന​ട​പ​ടി. കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്റെ കു​ടും​ബ​വും നി​മി​ഷ​പ്രി​യ​യു​ടെ കു​ടും​ബ​മോ അ​വ​രു​ത്ത​ര​വാ​ദ​പ്പെ​ടു​ത്തി​യ പ്ര​തി​നി​ധി​ക​ളോ ത​മ്മി​ൽ മാ​ത്ര​മാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷ പ്ര​ശ്ന​ങ്ങ​ൾ​മൂ​ലം യ​മ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി റി​യാ​ദി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​നി​ധി സം​ഘ​ത്തി​ന്റെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​പ്പി​ൽ പ​റ​ഞ്ഞു. നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ര്‍ച​ര്‍ച്ച​ക​ള്‍ക്കാ​യി പ്ര​തി​നി​ധി​ക​ളെ യ​മ​നി​ലേ​ക്ക് അ​യ​ക്കാ​ന്‍ അ​നു​മ​തി വേ​ണ​മെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യി​ൽ ആ​ക്ഷ​ന്‍ കൗ​ണ്‍സി​ന്റെ ആ​വ​ശ്യം.

ഇ​ത​നു​സ​രി​ച്ച് ആ​ക്ഷ​ന്‍ കൗ​ണ്‍സി​ലി​ന്റെ ഭാ​ഗ​മാ​യി അ​ഞ്ചു​പേ​ര്‍ക്ക് അ​നു​മ​തി വേ​ണ​മെ​ന്നും സം​ഘ​ത്തി​ല്‍ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളാ​യ ര​ണ്ടു​പേ​രെ​ക്കൂ​ടി ഉ​ള്‍പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്നു​മാ​യി​രു​ന്നു ആ​ക്ഷ​ന്‍ കൗ​ണ്‍സി​ല്‍ മു​ന്നോ​ട്ടു​വെ​ച്ച​ത്. എ​ന്നാ​ൽ, അ​നു​മ​തി​ക്കാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കാ​നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം. ഇ​തേ​ത്തു​ട​ർ​ന്ന് കൗ​ൺ​സി​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ത​ള്ളി​യ​ത്.

Tags:    
News Summary - Nimishapriya's execution date should be decided; Murdered Talal's brother sends another letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.