കണ്ണൂര്‍: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ ഒറ്റക്ക് മത്സരിച്ചാലും യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. അൻവറിന് അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ട്. എന്നാൽ യു.ഡി.എഫുമായി സഹകരിച്ചു പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്യാടൻ ഷൗക്കത്തിന്‍റെ സ്ഥാനാർഥിത്വം യു.ഡി.എഫുമായുള്ള അൻവറിന്റെ ബന്ധത്തിന് പോറലേൽപ്പിക്കാൻ പോകുന്ന ഒന്നല്ലെന്നും കെ.സുധാകരൻ പറഞ്ഞു.
“ആര്യാടൻ ഷൗക്കത്തിനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ അൻവറിന് നീരസം വന്നു. എന്നാൽ അത് യു.ഡി.എഫുമായുള്ള അൻവറിന്റെ ബന്ധത്തിന് പോറലേൽപ്പിക്കാൻ പോകുന്ന ഒന്നല്ല. തിങ്കളാഴ്ച രാത്രി അൻവറുമായി വിശദമായി സംസാരിച്ചിരുന്നു. അൻവറിന് അഭിപ്രായവ്യത്യാസമുണ്ടാകും. അത് സ്വാഭാവികമാണ്. ആര്യാടൻ മുഹമ്മദിന്റെ മകനാണ് ഷൗക്കത്ത്.
ആര്യാടൻ മുഹമ്മദിന്റെ ചരിത്രം തന്നെ മലപ്പുറം മണ്ണിനെ ഇളക്കിമറിക്കുന്ന ഒന്നാണ്. ആ വികാരത്തിന്റെ പ്രതിപുരുഷനാണ് ഷൗക്കത്ത്. ഷൗക്കത്തിന് സ്ഥാനമാനങ്ങൾ നൽകുക എന്നത് ആര്യാടൻ മുഹമ്മദിന് നൽകുന്നതിന് തുല്യമാണ്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥാനാർഥി നിർണയം. അൻവർ മുന്നണിയുടെ ഭാഗമാകും” -കെ.സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.