നെയ്യാറ്റിൻകര: വീട് ജപ്തി ഭീഷണിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത് തിൽ വഴിത്തിരിവ്. മരിച്ച ലേഖ എഴുതിയ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തി. മകളുടെയും തെൻറയും മരണത്ത ിന് കാരണം ഭർത്താവ് ചന്ദ്രനും ചന്ദ്രെൻറ മാതാവ് കൃഷ്ണമ്മയുമാണെന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് കണ്ടെത്തിയത്. ഇതിെൻറ അടിസ്ഥാനത്തിൽ ഭർത്താവ് ചന്ദ്രനെയും ഭർതൃമാതാവ് കൃഷ്ണമ്മയെയും സഹോദരി ശാ ന്തയെയും ഇവരുടെ ഭർത്താവ് കാശിനാഥനെയും പൊലീസ് അറസ്റ്റു ചെയ്തു.
ആത്മഹത്യചെയ്ത മുറിയുടെ ചുവരിൽ പതിച് ച നിലയിലായിരുന്നു കത്ത്. വീട് ജപ്തി ഭീഷണിയിലായിട്ടും കടം തിരിച്ചടക്കാനുള്ള ഒരു നടപടിയും ചന്ദ്രൻ എടുത്തില് ലെന്നും വീട് വിൽക്കുന്നതിന് ചന്ദ്രനും കൃഷ്ണമ്മയും തടസം നിന്നുവെന്നുമാണ് കത്തിലെ ആരോപണം.
ചന്ദ്രനും കൃഷ്ണമ്മയും കൂടാതെ ചന്ദ്രെൻറ സഹോദരി ശാന്തയും അവരുടെ ഭർത്താവ് കാശിയും നിരന്തരം മാനസികമായി പീഡിപ് പിച്ചിരുന്നതായും അവർ എഴുതിവെച്ചിരുന്നു. സ്ത്രീധനത്തിെൻറ പേരിൽ ചന്ദ്രനും കൃഷ്ണമ്മയും നിരന്തരം പ ീഡിപ്പിച്ചിരുന്നതായും ലേഖയുടെ കുറിപ്പിൽ പറയുന്നു.
മന്ത്രവാദത്തിെൻറ പേരിലും പീഡിപ്പിച്ചുവെന്ന് ലേഖ കുറിപ്പില്‍ വിശദമാക്കുന്നു. ഭൂമി വാങ്ങാന്‍ വന്നയാള്‍ പണം നല്‍കുന്നതിന് മുമ്പായി അവർ പിന്മാറുകയായിരുന്നു. വീട് നിൽക്കുന്ന ഭൂമിയിലെ ആൽത്തറ ദൈവങ്ങൾ അവരെ കാത്തോളുമെന്ന് പറഞ്ഞ് കൃഷ്ണമ്മ വീട് വിൽപന തടഞ്ഞുവെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു.
മന്ത്രവാദ തറയില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചു. നേരത്തെ കൃഷ്ണമ്മ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിരുന്നു. അന്ന് ആശുപത്രിയിൽ കൊണ്ടുപോകാതെ മന്ത്രവാദം നടത്തുകയാണ് ചെയ്തത്. മകളെയും തന്നെയും കുറിച്ച് ഇവർ അപവാദങ്ങൾ പ്രചരിപ്പിച്ചു. വീട്ടിൽ നിരന്തരം വഴക്കായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. ‘ഞങ്ങളെ ജീവിക്കാൻ ഇവർ അനുവദിക്കുകയില്ല’ എന്നും മൂന്നു പേജുത്തിെൻറ അവസാനം എഴുതിയിരുന്നു.
കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രന്‍ എന്നിവരാണ് മരണത്തിന് കാരണക്കാര്‍ എന്ന് കത്തിൽ പറയുന്നുണ്ടെന്നും ബാക്കി വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാറായിട്ടില്ലെന്നും ഡി.വൈ.എസ്.പി വിനോദ് പറഞ്ഞു. ആത്മഹത്യാ കുറിപ്പിെൻറ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. 14-05-2019 നകം വായ്പ കുടിശ്ശിക അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുന്നതിന് അനീമതി നൽകികൊണ്ട് ചന്ദ്രൻ എഴുതിയ സമ്മതപത്രവും ചുമരിൽ ഒട്ടിച്ചിട്ടുണ്ട്. ബാങ്കിെൻറ കാര്യങ്ങള്‍ ആത്മഹത്യാകുറിപ്പിലില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതായുണ്ടെന്നും വിനോദ് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് നെയ്യാറ്റിന്‍കര മഞ്ചവിളാകം മലയില്‍ക്കടയില്‍ ചന്ദ്രെൻറ ഭാര്യ ലേഖ(42)യും മകള്‍ വൈഷ്ണവി(19)യും തീകൊളുത്തി ആത്മഹത്യ ചെയ്തത്. വൈഷ്ണവി സംഭവ സ്ഥലത്തുവെച്ചു തെന്ന മരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ലേഖ വൈകിട്ട് ഏഴരയോടെ മരണപ്പെട്ടു. വീടും സ്ഥലവും വിറ്റ് ജപ്തി ഒഴിവാക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതോടെയാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് വാര്‍ത്തകളുണ്ടായിരുന്നത്. ബാങ്കിൻെറ ഭാഗത്തുനിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ഇവരുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഭർത്താവ് ചന്ദ്രനും ബന്ധുക്കളും ആരോപിരുന്നു.
ലേഖയുടെയും വൈഷ്ണവിയുടെയും മരണത്തിനു കാരണം ബാങ്കിന്‍റെ സമ്മര്‍ദ്ദമാണെന്നും ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുകയും പ്രവർത്തകർ ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.