കൊച്ചി: കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ തീകൊളുത്തി മരിച്ച ലേഖ ബാങ്കിെൻറ ജപ്തി നടപടിയുമായി ബന്ധപ്പെട്ട് നൽക ിയ ഹരജി ചൊവ്വാഴ്ച ഹൈകോടതിയുടെ പരിഗണനക്കെത്തിയിരുന്നു. അഞ്ച് ലക്ഷം രൂപയുടെ വായ്പക്ക് ആറര ലക്ഷത്തോളം രൂപയുട െ കുടിശികയുണ്ടായതിെൻറ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതെ ഭൂമി ഏറ്റെടുക്കാനുള്ള ബാങ്കിെൻറ ശ്രമം ചോദ്യം ചെയ് ത് ഭർത്താവ് ചന്ദ്രനൊപ്പം ലേഖ നൽകിയ ഹരജിയാണ് ചൊവ്വാഴ്ച ജസ്റ്റിസ് രാജ വിജയരാഘവെൻറ പരിഗണനക്കെത്തിയത്.
കേസ് പരിഗണിക്കവേ കുടിശിക തുക അടക്കാമെന്ന് ഹരജിക്കാരൻ എഴുതി ഒപ്പിട്ടു രേഖ സമർപ്പിച്ചിട്ടുണ്ടെന്ന ബാങ്കിെൻറ വിശദീകരണത്തെ തുടർന്ന് ഇക്കാര്യങ്ങളിലുള്ള സ്ഥിരീകരണത്തിനായി കേസ് 20ലേക്ക് മാറ്റിയിരുന്നു.
കേസ് മാറ്റിയ സാഹചര്യത്തിൽ അതുവരെ ജപ്തി നടപടികളിൽ നിന്ന് ബാങ്ക് അധികൃതർക്ക് വിട്ടു നിൽക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയാണ് ഇതോടെ ഉണ്ടായത്. എന്നാൽ, ഈ കേസ് കോടതിയിൽ നടന്നതിന് പിന്നാലെ അമ്മയുടേയും മകളുടേയും ആത്മഹത്യ വാർത്തയാണ് പുറത്തു വന്നത്.
2005ൽ എടുത്ത വായ്പ പല തവണകൾ അടച്ചെങ്കിലും പൂർണമായി അടച്ചു തീർക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഴിഞ്ഞിരുന്നില്ലെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തുടർന്ന് 6.42 ലക്ഷത്തോളം രൂപയുടെ കുടിശിക അടക്കാനും അല്ലാത്തപക്ഷം മാർച്ചിൽ ജപ്തി നടപ്പാക്കാനും ബാങ്കിെൻറ നോട്ടീസ് ലഭിച്ചു.
പിന്നീട് കഴിഞ്ഞ ദിവസം ഭൂമി ജപ്തി നടപടി അറിയിച്ച് അഭിഭാഷക കമീഷെൻറ നോട്ടീസും ലഭിച്ചു. കുടിശിക അടച്ചു തീർക്കാൻ മതിയായ സമയം അനുവദിക്കണമെന്നും ജപ്തി നടപടികൾ ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. ഹരജി പരിഗണിക്കവേയാണ് പണം അടക്കാമെന്ന് ഹരജിക്കാരൻ രേഖാമൂലം അറിയിച്ചതായി ബാങ്ക് ചൂണ്ടിക്കാട്ടിയത്.
കേസ് പരിഗണിച്ച ചൊവ്വാഴ്ച അടക്കാമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി. തുടർന്നാണ് ഇതിെൻറ നിജ സ്ഥിതി വിശീദകരിക്കാനും പണം അടച്ചുവോവെന്ന് വ്യക്തമാക്കാനും സമയം നൽകി ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.