Posted On
date_range Updated On
date_range ആദിവാസി മേഖലയിൽ അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം : വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി
തിരുവനന്തപുരം: വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം നടത്തുന്നതായ വാര്‍ത്തയെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.
മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളില്‍ 'മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്' പരീക്ഷിക്കാന്‍ നീക്കം ഉണ്ടായതായുള്ള വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. മനന്തവാടിയിലെ ആദിവാസി ഊരുരുകളിലാണ് മെൻസ്ട്രൽ ഹെൽത്ത് ക്വിറ്റ് പരീക്ഷിക്കാൻ നീക്കം നടന്നത്. ഇതിന് അമേരിക്ക് ആസ്ഥാനമായ ബയോമെഡിക്കൽ ലാബ് എന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.