മഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ അമ്മത്തൊട്ടിലിൽ രണ്ടു ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. അത്യാഹിത വിഭാഗത്തോട് ചേർന്ന അമ്മത്തൊട്ടിലിൽ രാവിലെ 5.50ഓടെ ആശുപത്രി ജീവനക്കാരാണ് കുട്ടിയെ കണ്ടത്.
2.310 കിലോ ഗ്രാം തൂക്കമുള്ള ആൺകുഞ്ഞിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജ് കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമായതിനാൽ മലപ്പുറം താലൂക്ക് ആശുപത്രിയിൽനിന്ന് േഡാ. ഷിബുവിെൻറ നേതൃത്വത്തിൽ പരിശോധന പൂർത്തിയാക്കി കുട്ടിയെ സി.ഡബ്ല്യൂ.സിക്ക് മുന്നിൽ ഹാജരാക്കി. തുടർന്ന് കുട്ടിയെ മൈലപ്പുറത്തെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
ഇതോടെ കേന്ദ്രത്തിലെ കുട്ടികളുടെ എണ്ണം 21 ആയി. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന അഞ്ചാമത്തെ കുഞ്ഞാണിത്. മാർച്ച് 14ന് നാലു ദിവസം പ്രായമായ മറ്റൊരു പെൺകുഞ്ഞിനെ ലഭിച്ചിരുന്നു. നടപടികൾ പൂർത്തിയാക്കി കുഞ്ഞിനെ ദത്ത് നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്ന് സി.ഡബ്ല്യൂ.സി ചെയർമാൻ ഷാജേഷ് ഭാസ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.