പുതിയ വേഗപരിധി: ഇരുചക്ര വാഹനങ്ങൾക്ക് വേഗം കുറയും

ജൂലൈ ഒന്ന് മുതൽ സംസ്ഥാനത്തെ റോഡുകളില്‍ പുതിയ വേഗപരിധി നിലവിൽ വരുന്നതോടെ പണികിട്ടുക ഇരുചക്ര വാഹന യാത്രികർക്ക്. സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പെടുന്നവയിൽ കൂടുതലും ഇരുചക്ര വാഹനങ്ങളാ​ണെന്ന് ചൂണ്ടിക്കാട്ടിയാണ് പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍നിന്ന് 60 ആയി കുറക്കാൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചത്. നാലുവരി പാതയിൽ മാത്രമായിരുന്നു 70 കിലോമീറ്റർ വേഗത അനുവദിച്ചിരുന്നത്. ഇതാണ് 60ലേക്ക് ചുരുക്കിയത്.

നഗരസഭ/കോർപറേഷൻ പ്രദേശങ്ങൾ, സംസ്ഥാന പാതകൾ, മറ്റു പാതകൾ എന്നിവിടങ്ങളിൽ 50 കിലോമീറ്ററാണ് നിലവിലെ വേഗപരിധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കരികെ 30, മലമ്പാതകൾ 45 എന്നിങ്ങനെയും പരിധി നിശ്ചയിച്ചിരുന്നു. ദേശീയപാതയിൽ 60 കിലോമീറ്ററും നാലുവരി പാതയിൽ 70 കിലോമീറ്ററുമായിരുന്നു അനുവദിച്ചിരുന്ന പരമാവധി വേഗം.

സംസ്ഥാനത്ത് എ.ഐ കാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍നിശ്ചയിക്കാൻ തീരുമാനിച്ചത്.

Tags:    
News Summary - New speed limit: Two-wheelers will slow down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.