ശോഭയുടെ നോട്ടീസുകൾ വഴിയരികിൽ; ബി.ജെ.പിയിൽ പുതിയ പോർമുഖം

നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടർന്ന്​ ബി.ജെ.പിയിൽ പുതിയ പോർമുഖം തുറക്കുന്നു. ശോഭ സുരേന്ദ്രൻ -മുരളീധര പക്ഷങ്ങളാണ്​ കൊമ്പ്​ കോർക്കുന്നത്​.

കഴക്കൂട്ടത്ത്​ വോട്ടുകൾ ചോർന്നുവെന്നാണ്​ ശോഭാ പക്ഷം ആരോപിക്കുന്നത്​. ശോഭയുടെ പ്രചരണത്തിനായി ഉപയോഗിക്കേണ്ട നോട്ടീസുകൾ വഴിയരികിൽ ഉപക്ഷേിച്ച നിലയിൽ കണ്ടെത്തിയതടക്കം ഉയർത്തിയാണ്​ ശോഭാ പക്ഷം ആരോപണം ഉന്നയിക്കുന്നത്​. കുമാരപുരം ഭാഗത്താണ്​ നോട്ടീസുകൾ തള്ളിയ നിലയിൽ കണ്ടെത്തിയത്​.

സംസ്​ഥാനത്തുടനീളം ബി.ജെ.പിക്കുണ്ടായ പരാജയം പാർട്ടി വിലയിരുത്താനിരിക്കുന്നതിനിടെയാണ്​ പുതിയ വിവാദമുയരുന്നത്​. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്​ വോട്ടു വിഹിതത്തിൽ ബി.ജെ.പിക്ക്​ വലിയ കുറവാണ്​ ഈ തെരഞ്ഞെടുപ്പിലുണ്ടായത്​. 

മുരളീധര പക്ഷം ഏറെക്കുറെ പിടിമുറുക്കിയ സംസ്​ഥാന ബി​.ജെ.പിയിൽ അസംതൃപ്​തരാണ്​ ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന വിഭാഗം. ഒരു പോർമുഖം തുറന്നു കിട്ടാനുള്ള അവസരം ശോഭാ പക്ഷം ഉപയോഗപ്പെടുത്തിയാൽ സംസ്​ഥാന ബി.ജെ.പിയിൽ കലങ്ങൾ വീണ്ടും സജീവമാകും. ​ 





Tags:    
News Summary - new quarrel in BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.