തിരുവനന്തപുരം: നിലമ്പൂർ ആസ്ഥാനമാക്കി പുതിയ പൊലീസ് ബറ്റാലിയൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആസ്ഥാനം പിന്നീട് കോഴിക്കോട്ടേക്ക് മാറ്റും. വർക്കല, പൊന്മുടി പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെയും കൊല്ലം റൂറൽ കമാൻഡ് സെൻററിെൻറയും ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമായി 100 പേരെയാണ് നിയമിക്കുക. മൂന്ന് വർഷത്തിന് ശേഷം 1000 പേരുണ്ടാകും. പകുതി വനിതകളാകും.
ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 25 പൊലീസ് സബ്ഡിവിഷനുകൾക്ക് രൂപം നൽകും. തിരുവനന്തപുരം റൂറൽ, കൊല്ലം റൂറൽ, എറണാകുളം റൂറൽ, വയനാട്, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിൽ വനിത പൊലീസ് സ്റ്റേഷനുകൾ തുറക്കും. ഇതോടെ സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിലും വനിത പൊലീസ് സ്റ്റേഷനുകളാകും. സംസ്ഥാനത്ത് 15 പൊലീസ് ജില്ലകളിലെ സൈബർ സെല്ലുകൾ സൈബർ ൈക്രം പൊലീസ് സ്റ്റേഷനുകളാക്കി മാറ്റും. കണ്ണൂരിനെ വിഭജിച്ച് കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നീ പൊലീസ് ജില്ലകൾക്ക് രൂപം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.