15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല; യു.പി.ഐയും എ.ടി.എം കാർഡും മാത്രം

തിരുവനന്തപുരം: ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല. പകരം യു.പി.ഐയും കാർഡും മാത്രം. ഡിജിറ്റലൈസേഷന്‍റെ ഭാഗമായാണ് തീരുമാനം. കൗണ്ടറുകളിലെ തിരക്ക് കുറക്കുക, പണമിടപാട് രേഖകൾ കൃത്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നടപടി. ഇത് വ‍്യക്തമാക്കുന്ന സർക്കുലർ ബെവ്കോ എം.ഡി പുറത്തിറക്കി.

സർക്കുലറിനോട് ബെവ്കോ ജീവനക്കാർ അതൃപ്തി അറിയിച്ചു. പണം സ്വീകരിക്കാതിരിക്കുന്നത് കൗണ്ടറുകളിൽ തർക്കങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നാണ് ജീവനക്കാരുടെ ആശങ്ക. ഇതു കൂടാതെ മദ്യം വാങ്ങുന്നവരുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റിൽ മദ്യം വാങ്ങിയതായി കാണിക്കുമെന്നും അത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ജീവനക്കാർ പറയുന്നു.

15ാം തീയതി മുതൽ പണമിടപാട് ഡിജിറ്റലൈസേഷൻ ചെയ്യാൻ സംസ്ഥാനത്തെ എല്ലാ പ്രീമിയം ഔട്ട്‍ലെറ്റുകൾക്കും സർക്കുലർ നിർദേശം നൽകിയിട്ടുണ്ട്. 

Tags:    
News Summary - Cash will not be accepted at Premium Bevco counters from the 15th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.