പുതിയ വിജ്ഞാപനം: വഴിവിട്ട നടപടികളുമായി തൊഴിലുറപ്പ് മിഷൻ

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റ് സൊ​സൈ​റ്റി സ​യ​റ​ക്ട​റാ​യി തു​ട​രു​ന്ന​തി​ന് കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ച​യാ​ൾ​ക്ക് പ​ര​മാ​വ​ധി കാ​ലം ത​സ്തി​ക​യി​ൽ തു​ട​രാ​ൻ ത​ന്ത്ര​ങ്ങ​ളു​മാ​യി കേ​ര​ള സം​സ്ഥാ​ന തൊ​ഴി​ലു​റ​പ്പ് മി​ഷ​ൻ. മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു ദി​വ​സം മു​മ്പ് പു​തി​യ വി​ജ്ഞാ​പ​ന​മി​റ​ക്കി​യാ​ണ് സം​സ്ഥാ​ന തൊ​ഴി​ലു​റ​പ്പ് മി​ഷ​ൻ പു​തി​യ ത​ന്ത്രം മെ​ന​യു​ന്ന​ത്.

നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജി​ല്ല ഓം​ബു​ഡ്സ്മാ​ൻ​മാ​രു​ടെ അ​പ്പ​ല​റ്റ് അ​തോ​റി​റ്റി​യു​ടെ അ​ധി​ക​ച്ചു​മ​ത​ല​യും സോ​ഷ്യ​ൽ ഓ​ഡി​റ്റ് സ​യ​റ​ക്ട​ർ​ക്കാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഓം​ബു​ഡ്സ്മാ​ന്മാ​രു​ടെ പെ​ർ​ഫോ​മ​ൻ​സ് അ​​പ്രൈ​സ​ൽ ക​മ്മി​റ്റി​യി​ലെ അം​ഗം കൂ​ടി​യാ​യ സോ​ഷ്യ​ൽ ഓ​ഡി​റ്റ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ, അ​പ്പ​ല​റ്റ് അ​തോ​റി​റ്റി​യാ​യി വ​രു​ന്ന​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ങ്കി​ലും പ​ര​മാ​വ​ധി അ​വ​സ​രം ന​ൽ​കി​യാ​ൽ നി​ല​വി​ലു​ള്ള അ​പ്പീ​ലു​ക​ൾ മു​ൻ സ​ർ​ക്കാ​റി​ന് അ​നു​കൂ​ല​മാ​യി തീ​ർ​പ്പാ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന നി​ല​യി​ലാ​ണ് പു​തി​യ നീ​ക്ക​മെ​ന്നാ​ണ് ആ​ക്ഷേ​പം.

പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ​ങ്കി​ലും സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഡ​യ​റ​ക്ട​റെ ത​ൽ​സ്ഥാ​ന​ത്ത് തു​ട​രാ​ൻ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ​നി​ന്ന് അ​നു​മ​തി തേ​ടി​യെ​ങ്കി​ലും നി​ര​സി​ക്കു​കു​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പു​തി​യ വി​ജ്ഞാ​പ​നം സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം നി​ര​വ​ധി പേ​ർ അ​പേ​ക്ഷി​ക്കു​ക​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ക​യും ചെ​യ്തു.

ഇ​ന്റ​ർ​വ്യൂ തീ​യ​തി നി​ശ്ച​യി​ക്കും മു​മ്പ് നി​യ​മ​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്നു. മു​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ വെ​ട്ടി​ലാ​കു​മെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ സം​സ്ഥാ​ന മി​ഷ​ൻ, മ​തി​യാ​യ യോ​ഗ്യ​രാ​യ​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും പു​തി​യ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ, ഡ​യ​റ​ക്ട​ർ​ക്ക് സ​ർ​വി​സി​ൽ തു​ട​രാ​ൻ ക​ഴി​യും. 

Tags:    
News Summary - New notification: Employment Guarantee Mission with misguided measures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.