രാജ്യസഭയില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു; സന്തോഷ് കുമാർ മലയാളത്തിൽ

ന്യൂഡല്‍ഹി: പുതിയതായി തെരഞ്ഞെടുത്ത രാജ്യസഭ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്ന് സി.പി.എം പ്രതിനിധി എ. എ റഹിം, സി.പി.ഐ അംഗം പി. സന്തോഷ് കുമാര്‍, കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. പി. സന്തോഷ് കുമാര്‍ മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പത്ത് പ്രതിനിധികളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പഞ്ചാബില്‍ അധികാരത്തിലെത്തിയ എ.എ.പിയുടെ രാജ്യസഭ അംഗങ്ങളായി അഞ്ചുപേര്‍ സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞക്ക് പിന്നാലെ, രാജ്യസഭയില്‍ പ്രതിപക്ഷം ഇന്ധന വിലവര്‍ധനവിന് എതിരെ പ്രതിഷേധം നടത്തി. തുടര്‍ന്ന് രാജ്യസഭ 12 മണിവരെ നിര്‍ത്തിവച്ചു.

Tags:    
News Summary - new members of the rajya sabha were sworn in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.