തിരുവനന്തപുരം: കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക് ഊന്നൽ നൽകി അ ംഗൻവാടികളുടെ മുഖച്ഛായ അടിമുടി മാറുന്നു. പഠനമുറി, വിശ്രമ സ്ഥലം, ഭക്ഷണം കഴിക്കാനു ള്ള സ്ഥലം, അടുക്കള, ഭക്ഷ്യസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഇടം, കളിക്കാനുള്ള സ് ഥലം, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ചെറിയ പൂന്തോട്ടം എന്നിങ്ങനെ സൗകര്യങ്ങളോടെ പുതിയ കെട്ടിലും മട്ടിലുമാണ് അംഗൻവാടികൾ ഒരുക്കുക. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലയിലും ഓരോന്ന് വീതം 14 മോഡല്‍ അംഗൻവാടികളാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ‘ഫീഡിങ് സെൻറർ’ എന്ന പ്രതിച്ഛായ മാറ്റിയെടുക്കാനാണ് സര്‍ക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികളുടെ ബൗദ്ധികവികാസത്തിന് ഊന്നല്‍ നല്കുന്ന മോഡല്‍ അംഗൻവാടികൾ നിർമിക്കും.
കെട്ടിടങ്ങളുടെ രൂപഘടന മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വരെയുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധിച്ചാണ് മോഡല്‍ അംഗൻവാടിക്ക് രൂപം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. അതത് പഞ്ചായത്തിെൻറയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ഇതിന് സ്ഥലം കണ്ടെത്തുക. 10 സെൻറ് സ്ഥലമാണ് അംഗൻവാടികള്‍ നിര്‍മിക്കുന്നതിന് ശിപാര്‍ശ ചെയ്യുന്നത്. കുട്ടികള്‍ക്ക് പഠിക്കുന്നതിനും കളിക്കുന്നതിനുമാവശ്യമായ സുരക്ഷിത അന്തരീക്ഷത്തോടെയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പ്രീസ്കൂള്‍ കുട്ടികള്‍ക്ക് യൂനിഫോമും നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ ആണ് മാതൃക തയാറാക്കിയിരിക്കുന്നത്.
ചൈല്‍ഡ് ഡെവലപ്മെൻറ് സെൻറര്‍ (സി.ഡി.സി) സമര്‍പ്പിച്ച മോഡല്‍ അംഗൻവാടി റിപ്പോര്‍ട്ട് മന്ത്രി വിശകലനം ചെയ്തു. ചൈല്‍ഡ് ഡെവലപ്മെൻറ് സെൻറര്‍ ഡയറക്ടര്‍ ഡോ. ബാബുജോര്‍ജ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. സാമൂഹിക നീതി സ്പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.