പുതുയുഗ കേരളം: ബാങ്കുകളുടെ വികസന പങ്കാളിത്തം തേടി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പു​തു​യു​ഗ കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ​ർ​ക്കാ​ർ പ്ര​യാ​ണ​ത്തി​ൽ ബാ​ങ്കു​ക​ളു​ടെ വി​ക​സ​ന പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും തേ​ടി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. സാ​മ്പ​ത്തി​ക വി​ക​സ​ന​വും സാ​മൂ​ഹി​ക നീ​തി​യും ഒ​ത്തു​ചേ​രു​ന്ന പു​തി​യ യു​ഗ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്നും ഈ ​കാ​ഴ്ച​പ്പാ​ടി​ന്റെ വി​ജ​യം സ​ർ​ക്കാ​റും ബാ​ങ്കി​ങ് മേ​ഖ​ല​യും ത​മ്മി​ലെ പ​ങ്കാ​ളി​ത്ത​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ബാ​ങ്കു​ക​ളെ കേ​വ​ലം വാ​യ്പ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​യ​ല്ല, മ​റി​ച്ച് വി​ക​സ​ന പ​ങ്കാ​ളി​ക​ളാ​യാ​ണ് സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്.

ടൂ​റി​സം, ഉ​ൽ​പാ​ദ​ന മേ​ഖ​ല, വി​ജ്ഞാ​ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ എ​ന്നി​വ​യി​ൽ നൂ​ത​ന സാ​മ്പ​ത്തി​ക പ​ദ്ധ​തി​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യാ​ൻ ബാ​ങ്കു​ക​ളും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണം.‘​ഈ​സ് ഓ​ഫ് ഡൂ​യി​ങ് ബി​സി​ന​സ്’ മെ​ച്ച​പ്പെ​ടു​ത്തി​യും ഡി​ജി​റ്റ​ൽ ഗ​വേ​ണ​ൻ​സ് ത്വ​രി​ത​പ്പെ​ടു​ത്തി​യും ബാ​ങ്കി​ങ് മേ​ഖ​ല​യു​മാ​യി ചേ​ർ​ന്ന് ശ​ക്ത​മാ​യ വി​ക​സ​ന അ​ടി​ത്ത​റ പാ​കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഈ ​ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം കേ​ര​ള​ത്തി​ലെ ബാ​ങ്കി​ങ് മേ​ഖ​ല​ക്ക് ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ങ്കു​ണ്ട്.

സം​സ്ഥാ​നം വ​ലി​യ സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ളാ​ണ് നേ​രി​ടു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ധ​ന​കാ​ര്യ മേ​ഖ​ല​യി​ൽ ക്രി​യാ​ത്മ​ക മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും വേ​ണം. 600 കി​ലോ​മീ​റ്റ​ർ തീ​ര​പ്ര​ദേ​ശ​വും ര​ണ്ട് അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ങ്ങ​ളും 17 മി​നി തു​റ​മു​ഖ​ങ്ങ​ളും കേ​ര​ള​ത്തി​ലു​ണ്ട്. ഇ​വ​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ സ​ർ​ക്കാ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഇ​വ​യെ​ല്ലാം സം​യോ​ജി​പ്പി​ച്ച് തീ​ര​ദേ​ശ ക​പ്പ​ൽ ഗ​താ​ഗ​തം ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യും അ​ക്കാ​ദ​മി​ക് കേ​ന്ദ്ര​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ച്ച് ക​മ്യൂ​ണി​റ്റി സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ക്കു​റി​ച്ചും ആ​ലോ​ച​ന​ക​ളു​ണ്ട്. ഇ​തി​നു​പു​റ​മെ നി​ർ​മാ​ണ മേ​ഖ​ല​ക്കും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചെ​റു​കി​ട ഭ​ക്ഷ്യ​സം​സ്ക​ര​ണ​ത്തി​നും കൃ​ഷി അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ പി​ന്തു​ണ വേ​ണം. ജ​ന​ങ്ങ​ളു​ടെ സ​മ്പാ​ദ്യ​ത്തെ നി​ക്ഷേ​പ​ങ്ങ​ളാ​യും നി​ക്ഷേ​പ​ങ്ങ​ളെ സം​രം​ഭ​ങ്ങ​ളാ​യും സം​രം​ഭ​ങ്ങ​ളെ തൊ​ഴി​ലു​ക​ളാ​യും മാ​റ്റു​ക​ലാ​ണ് പു​തി​യ വി​ക​സ​ന രൂ​പ​രേ​ഖ​യു​ടെ കാ​ത​ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - New Era Kerala: Chief Minister seeks development partnership from banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.