ഉരുൾദുരന്തം: ദുരന്തനിവാരണ പദ്ധതി പരിഷ്‍കരിക്കാൻ പുതിയ സമിതി

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ ഉ​രു​ൾ​ദു​ര​ന്ത​ത്തി​ന്റെ​യ​ട​ക്കം പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലെ ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഷ്‍ക​രി​ക്കു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​നാ​യി സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ലെ ഏ​കോ​പി​ത പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ​ക​ൾ (എ​സ്.​ഒ.​എ​സ്) രൂ​പ​വ​ത്ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ലും സ​മി​തി തീ​രു​മാ​ന​മെ​ടു​ക്കും. ദു​ര​ന്ത​നി​വാ​ര​ണ ക​മീ​ഷ​ണ​റാ​ണ് പു​തി​യ സ​മി​തി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൻ. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ഹ​സാ​ർ​ഡ് ആ​ൻ​ഡ് റി​സ്ക് അ​ന​ലി​സ്റ്റാ​യി​രി​ക്കും ക​ൺ​വീ​ന​ർ.

പ​രി​സ്ഥി​തി-​ഖ​ന​ന-​ഭൂ​വി​ജ്ഞാ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ​മാ​രും നി​യ​മ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ നോ​മി​നി​യും സ​മി​തി അം​ഗ​ങ്ങ​ളാ​യി​രി​ക്കും. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​സാ​ധ്യ​ത ല​ഘൂ​ക​ര​ണം, ഖ​ന​നാ​നു​മ​തി ന​ൽ​ക​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി മെം​ബ​ർ സെ​ക്ര​ട്ട​റി സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ​ക​ൾ പ​രി​ഷ്‍ക​രി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ ക​മീ​ഷ​ണ​ർ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് പു​തി​യ സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

റെ​ഡ്സോ​ൺ മാ​പ്പി​ങി​ൽ വ​ന്ന മാ​റ്റം​മൂ​ലം ഖ​ന​ന-​നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ണ്ടാ​യ പ്ര​യാ​സ​ങ്ങ​ളും ച​ർ​ച്ച​യാ​യി​രു​ന്നു. ക്വാ​റി​ക​ളി​​ലെ പാ​റ​പൊ​ട്ടി​ക്ക​ലി​നു​ള്ള സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലെ വ്യ​വ​സ്ഥ​ക​ളി​ൽ പ​രി​ഷ്‍ക​ര​ണം ആ​വ​ശ്യ​മു​ണ്ടോ​യെ​ന്നും പു​തി​യ സ​മി​തി പ​രി​ശോ​ധി​ക്കും. സ്ഫോ​ട​ന​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​തി​ന് നി​ല​വി​ൽ ജി​ല്ല​ത​ല ക്രൈ​സി​സ് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​മ​തി വേ​ണം. ഇ​തി​ൽ ഭേ​ദ​ഗ​തി വേ​ണോ എ​ന്ന​ത​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് സ​മി​തി എ​സ്.​ഒ.​പി രൂ​പ​വ​ത്ക​ര​ണ വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക.

Tags:    
News Summary - Landslide disaster: New committee to revise disaster management plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.